Monday, 21 November 2011

"തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട..!!! "

                             

  1895 ല്‍ കല്ലും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ച, കേവലം 50 വര്‍ഷത്തെ ആയുസ് അനുമാനിക്കപ്പെട്ട  മുല്ലപ്പെരിയര്‍ ഡാം ഇന്നും നിലനില്‍ക്കുന്നത് തന്നെ ആരുടെയോക്കെയോ ഭാഗ്യം കൊണ്ടാണ്. ഡാം നില്‍ക്കുന്ന മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന ചലനങ്ങള്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നത്താണ്. മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് വളരെ വലിയ രീതിയില്‍ കേരളത്തെ ബാധിക്കും..ഏകദേശം 25 ലക്ഷത്തോളം ആളുകള്‍ ഭൂമുഖത്ത് നിന്ന് തൂത്തെറിയപ്പെടും. ഈ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അതു എങ്ങനെ ബാധിക്കും ഈ സംഭരിണിയിലെ വെള്ളം എവിടെല്ലാം എത്തി ചേരും എന്നറിയാന്‍ 'ഗൂഗിള്‍ എര്‍ത്തി'ല്‍ ചെറിയ ഒരു പഠനം നടത്തി.. കണ്ടത്തും മനസിലാക്കിയതും ചുവടെ ചേര്‍ക്കുന്നു. 

        

മുല്ലപ്പെരിയാര്‍ ഡാം : സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 മീറ്റര്‍ ഉയരത്തില്‍ ഉള്ള ജലസംഭരണി. ഇതിനു ചുറ്റുമാണ് പെരിയാര്‍ വന്യജീവി സങ്കേതം, തേക്കടി വിനോദ സഞ്ചാര കേന്ദ്രവും ഈ ഡാമിന്റെ കരയിലാണ്.       
    


ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ഭൂമുഖത്തുനിന്നും ഇല്ലാതെ ആകുന്നത്‌ വണ്ടിപ്പെരിയര്‍ എന്ന പ്രദേശമായിരിക്കും, മഴക്കാലത്ത് പോലും വെള്ളം കയറുന്ന വണ്ടിപ്പെരിയര്‍ പ്രദേശം ഇല്ലാതെ ആകാന്‍ നിമിഷങ്ങള്‍ മതി.

  

                 ഈ വെള്ളം നേരെ വന്നു വീഴുന്നത് ഇടുക്കി ജല സംഭരണിയിലേക്കാണ്, അതിനിടയില്‍ ഉപ്പുതറ പോലുള്ള പ്രദേശങ്ങളും ജലമെടുക്കും. 


                       ഇടുക്കി ജലസംഭരണി, ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഈ പദ്ധതിയിലാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നി  മൂന്ന് പ്രധാന ഡാമുകള്‍ ചേരുന്നതാണ് ഇടുക്കി പദ്ധതി. 74,400 കുബിക് അടി ജലം (ഏകദേശം 2000 Million Tonnes) ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇടുക്കി പദ്ധതിയിലെ ഏതെങ്കിലും ഒരു ഡാമിന് എന്തെകിലും സംഭവിച്ചാല്‍ നമ്മള്‍ ആലോചിക്കുന്നതിലും ഭീകരമായിരിക്കും കാത്തിരിക്കുന്നത്. കുളമാവ് ഡാമാണ് ഈ മൂന്നു ഡാമുകളില്‍ ഏറ്റവും ചെറുത്‌..


        അതിനു താഴ്ഭാഗമായി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒട്ടനേകം പ്രദേശങ്ങള്‍ ഉണ്ട്. കുളമാവ് ഡാം നില്‍ക്കുന്നത് തോടുപുഴ ഉള്‍പ്പെടെ ഉള്ള ജനവാസപ്രദേശങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തികൊണ്ടാണ്. 
                നേരെ മറിച്ച് ഇടുക്കി ചെറുതോണി എന്നി രണ്ടു ഡാമുകളില്‍ ഏതെങ്കിലും ഒന്നിനാണ് അപകടം സംഭവിക്കുന്നത്‌ എങ്കിലോ? ഈ രണ്ടു ഡാമില്‍ ഏത് തകര്‍ന്നാലും  വെള്ളം വന്നു ചേരുന്നത് ഒരേ വഴിയിലാണ്. 



          ഇടുക്കി, ചെറുതോണി എന്നി ജനവാസ പ്രദേശങ്ങള്‍ വെറും ഓര്‍മയായി മാറാന്‍ അധികം സമയം വേണ്ടി വരില്ല. പണ്ട് മഴക്കാലത്ത്‌ ഡാം നിറഞ്ഞത്തിനെ തുടര്‍ന്ന് വെറും 6 ഇഞ്ച് തുറന്നപ്പോള്‍ ചെറുതോണിയിലെ ചപ്പാത് വെള്ളം മൂടിയത് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അടുത്തത് പെരിയാര്‍ തീരത്തുള്ള തടിയംബാട്, കരിമ്പന്‍ പ്രദേശങ്ങളാണ്, ഇടുക്കി ഡാം വരുന്നതിനു മുന്‍പ്‌ മഴക്കാലത്ത് വെള്ളം കയറിയിരുന്ന പ്രദേശങ്ങളാണ് ഇവരണ്ടും. ഇതു കഴിഞ്ഞാല്‍ പിന്നെ പെരിയാര്‍ മലകളുടെ ഇടയിലൂടെ ആണ് ഒഴുകുന്നത്‌.
       

 ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്  ഇടുക്കി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെയുള്ള നദിയുടെ ഒഴുക്കിനെ കാണിക്കുന്നു. ഇവിടെ വച്ച് കല്ലാര്‍കുട്ടി പുഴയുമായി ചേര്‍ന്ന് വെള്ളം ലോവര്‍ പെരിയാര്‍ ഡാമില്‍ എത്തുന്നു. കല്ലാര്‍കുട്ടി പുഴയുമായി ചേരുന്നിടത്താണ് നേര്യമംഗലം പവര്‍ ഹൗസ്. പോകുന്ന വഴിക്ക് ഈ പവര്‍ ഹൗസ് കൂടി വെള്ളം കൊണ്ട് പോകും. ...!!
                       


                  ഇത്രയും വലിയൊരു പ്രഹരം താങ്ങാനുള്ള ശേഷി എന്തായാലും ലോവര്‍ പെരിയാര്‍ ഡാമിനില്ല. ഈ വെള്ളം എല്ലാം കൂടി ഒഴുകി എത്തുന്നത്‌ നേര്യമംഗലതെക്കാണ്. 


                    ഇരു വശവും ഉള്ള മലകള്‍ക്കിടയില്‍ കൂടി ഒഴുകി വരുന്ന എത്രയും വെള്ളത്തിന്റെ പ്രഹരത്തില്‍ ഒന്നും അവശേഷിപ്പിക്കാതെ ഈ പ്രദേശം ഇല്ലാതെയാകും. നേര്യമംഗലത്ത് നിന്നും അടുത്തതായി പ്രവേശിക്കുക തട്ടേകാട്  'പക്ഷിസങ്കേതം' ഉള്‍പ്പെടുന്ന പ്രദേശതെക്കാണ്. 




              സാമാന്യം നല്ല ജന സാധ്രത യുള്ള പുന്നെകാട്‌,  ചെലാട്, നാടുകാണി, പാലമറ്റം തുടങ്ങിയ സ്ഥലങ്ങള്‍ നിമിഷങ്ങക്കകം വെള്ളത്തില്‍ മുങ്ങും. അടുത്തത് പ്രവേശിക്കുക ഭൂതത്താന്‍ കെട്ട് ജലസംഭരണിയിലേക്കാണ്. 


            ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂതത്താന്‍കെട്ട് പദ്ധതി പ്രദേശത്തിന് താഴെക്കൊഴുക്കുന്ന വെള്ളം മിനിട്ടുകള്‍ക്കുള്ളില്‍ മലയാറ്റൂര്‍, കോടനാട് പ്രദേശങ്ങളെ  മുക്കും. 
  

             മലയാറ്റൂര്‍ കഴിഞ്ഞാല്‍ അടുത്തത് കലടിയാണ്, മലയാറ്റൂര്‍ മുതല്‍ ഇനി പെരിയാര്‍ കടന്നു പോകുന്നിടമെല്ലാം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളാണ്. പുഴയ്ക്കു രണ്ടു വശങ്ങളിലായി കാണുന്ന കെട്ടിടങ്ങള്‍ എല്ലാം വെള്ളമെടുക്കാന്‍ അധിക സമയമൊന്നും  വേണ്ട. കാലടിക്കും ആലുവക്കും ഇടയിലായി  പെരിയാറിന്റെ തീരത്താണ് നെടുമ്പാശേരി വിമാനതാവളം.


        അടുത്ത പ്രധാന പട്ടണം ആലുവയാണ്.. പെരിയാര്‍ നദിക്കു ചുറ്റിലുമായി പടുത്തുയര്‍ത്തിയ നഗരമാണ് ആലുവ. ആലുവ നഗരം മുഴുവന്‍ മുക്കാനുള്ള വെള്ളം വഹിച്ചാകും പെരിയാര്‍ ഇത്തവണ എത്തുക..!!! 


            ഇവിടെ വച്ച് നദി രണ്ടായി തിരിയും..ഒന്ന് തെക്കോട്ട്‌ ഒഴുകി കൊച്ചി കായലില്‍ പതിക്കും. വരാപ്പുഴക്കും ചെരാനെല്ലുരിനും ഇടയിലൂടെ ഒഴുകിയാണ് കൊച്ചി കായലില്‍ പതിക്കുക. ഈ പ്രദേശങ്ങള്‍ എല്ലാം വെള്ളത്തില്‍ മുങ്ങും. 

         
                രണ്ടാം കൈവഴി വടക്കോട്ട്‌ ഒഴുകി  ചെങ്ങമനാട്, മഞ്ഞളി, തുടങ്ങിയ പ്രദേശങ്ങള്‍ കടന്നു മുനമ്പത്ത് വച്ച് കടലില്‍ ചേരും. കടലില്‍ ചേരും മുന്‍പുള്ള മറ്റൊരു പ്രധാന പ്രദേശമാണ് കൊടുങ്ങലൂര്‍. 


            പെരിയാര്‍ കടന്നു പോകുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റിലുമായി താമസിക്കുന്ന ജനലക്ഷങ്ങളെ നമുക്ക് ഈ ചിത്രങ്ങളില്‍ എല്ലാം കാണാം, ഈ ഒരു ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചറിയാന്‍ ഈ ചിത്രങ്ങളിലൂടെ ഒന്ന് കടന്നു പോയാല്‍ മതി.  ലക്ഷകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി നമ്മുടെ തലയ്ക്കു മുകളില്‍ വാളുപോലെ തുങ്ങുന്ന ഈ പ്രശ്നത്തിനു എത്രയും പെട്ടന്ന്‍ ഒരു പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സുപ്രീം കോടതി ക്ക് ഈ പ്രശനത്തിന്റെ വ്യാപ്തി മനസിലാക്കി കൊടുക്കാന്‍ നമ്മുടെ ഭരണാധികരികള്‍ക്ക് ബാധ്യതയുണ്ട്. 
                 ഈ ഡാം എത്രയും പെട്ടന്ന് ഡികമ്മിഷന്‍ ചെയ്യുകയാണ് വേണ്ടത് . 1895 ല്‍ സുര്‍ക്കിയും കല്ലും മരകഷ്ണങ്ങളും ചേര്‍ത്ത് വച്ച് നിര്‍മിച്ച ഡാമിന് 1922 ലും 1965 ലും കോണ്‍ഗ്രീറ്റ് കൊണ്ട് ഒരു പുറംചട്ട കൂടി നിര്‍മിച്ചു, ഈ പുറംചട്ടയുടെ ബലത്തിലാണ് ഇന്നും ഡാം നിലനില്ല്ക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 30 ടണ്‍ സുര്‍ക്കി ഡാമിന്റെ കെട്ടില്‍ നിന്ന് നഷ്ടപ്പെടുന്നു എന്നാണ് കണക്ക്, ഏകദേശം 30 % സുര്‍ക്കി ഇതിനോടക്കം ഒലിച്ചു പോയി. ശാസ്ത്രഞ്ജന്‍മാരുടെ  അഭിപ്രായത്തില്‍ പുറമെയുള്ള കോണ്‍ഗ്രീറ്റ് ചട്ടകൂടിനുള്ളില്‍ 40 % സുഷിരങ്ങള്‍ വീണ ഒരു ദുര്‍ബല ഡാം ആണ് മുല്ലപ്പെരിയര്‍ (ഇന്ത്യവിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും). 
                  ഇത് സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന കേസ് ആയതു കൊണ്ട് എത്രയും പെട്ടന്ന് ഇരുസംസ്ഥാനങ്ങളുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒരു പുതിയ ഡാം പണിയാനും കേരളത്തിലെ ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ സംരഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ബഹുമാനപ്പെട്ട സുപ്രീം കോടതി തയ്യാറാവണം. 
           വെള്ളം ഇരമ്പി വന്നു എല്ലാം ഇല്ലാതെയാക്കുന്നത് ദുര്‍സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു ജനസമൂഹം ഇവിടെയുണ്ട് എന്ന് നമ്മള്‍ മറക്കരുത് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ ഈ പ്രശ്നം ജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുന്നത്‌ ചെയ്യണമെന്നു അപേഷിക്കുന്നു.


             "മുല്ലപ്പെരിയര്‍ ഡാം പുനര്‍നിര്‍മിക്കുക, കേരളത്തെ രക്ഷിക്കുക" 

( 'തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട' എന്നത് ഒരു കടംകഥയാണ് 'സോപ്പ് കുമിള'യാണ് ഉത്തരം, പണ്ടൊരു പ്രസംഗമത്സരത്തില്‍  സമ്മാന അര്‍ഹമായ പ്രസംഗത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ വിശേഷിപ്പിച്ചത്‌ 'തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട' എന്നാണ്. എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍  ബേസില്‍ ചേട്ടന്‍ ആയിരുന്നു ഇങ്ങനെ ഒരു പ്രയോഗം നടത്തിയത്.)



             

54 comments:

  1. ആ പ്രയോഗം വളരെ ശരിയാണ്. വെള്ളം വരുന്ന വഴികൾ എല്ലാവരും കണ്ട് മനസ്സിലാക്കിയിരുന്നെങ്കിൽ. ഈ പോസ്റ്റിന് നന്ദി ആദർശ് കുര്യാക്കോസ്.

    ReplyDelete
  2. ഈ ലേഖനത്തിന്റെ ലിങ്ക് ‘സേവ് കേരള’ ബ്ലോഗിൽ നൽകിയിട്ടുണ്ട്.
    http://rebuilddam.blogspot.com/2011/11/blog-post_6936.html

    ReplyDelete
  3. Very good work, an Eye Opener for the negligent authorities.

    ReplyDelete
  4. ഈ പോസ്റ്റിനു നന്ദി ആദര്‍ശ്, ഇത് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുണ്ടേ...
    (ഈ ലിങ്ക് ഷെയര്‍ ചെയ്ത ‘സേവ് കേരള’ യ്ക്ക് നന്ദി)

    ReplyDelete
  5. തമിഴ്നാടിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഈ മുല്ലപ്പെരിയാര്‍ പ്രശ്നം ഷെയര്‍ ചെയ്യുകയോ കമന്റ്‌ ഇട്ടു പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ ഭൂരിഭാഗവും ഏറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലക്കാരാണ്. മറ്റുള്ളവര്‍ ഈ പ്രശ്നം വായിച്ചിട്ട് ഹാവൂ എന്‍റെ വീടിനു കൊഴപ്പമില്ലല്ലോ എന്ന് ചിന്തിക്കുന്നവരാണ്. തിരുവനന്തപുരത്ത് ഉള്ളവര്‍ വെള്ളം ഇങ്ങോട്ട് വരുമോ എന്ന് ചിന്തിക്കും. അതുപോലെ തന്നെ മലപ്പുറത്ത്‌ ഉള്ളവരും. കേരളത്തെ മൊത്തം ബാധിക്കുന്ന ഈ പ്രശ്നത്തില്‍ പോലും ഒന്നിച്ചു ചിന്തിക്കാന്‍, ഒന്നിച്ചു നിക്കാന്‍ കഴിവില്ലതവരാന് നമ്മള്‍. നമ്മടെ മടിയും സ്വന്തം കാര്യം നോക്കലും മറക്കാന്‍ തമിഴ്നാടിനെ കുറ്റം പറഞ്ഞു ബാക്കിയുള്ള സമയം രണ്ടു പെഗ്ഗും അടിച്ചു ഇരിക്കും. നമക്ക് വിഷമിക്കാന്‍ വേറെ എത്രയോ കാര്യങ്ങള്‍ ഉണ്ട്. ജാതി, മതം, നമ്മടെ പാര്ടിക്കാരനെ ജയിലില്‍ അടച്ചോ, മറ്റവനെ വെറുതെ വിട്ടോ, എവിടെ ഹര്‍ത്താല്‍ നടത്താം, ഇന്ന് ആരെ ആരു പീഡിപ്പിച്ചു, എങ്ങനെ പീഡിപ്പിച്ചു, അരടെ ആസനത്തില്‍ കമ്പിപ്പാര കയറ്റി.... ഇങ്ങനെ എത്രയോ കാര്യങ്ങള്‍... നമ്മടെ മാധ്യമങ്ങള്‍ പോലും ഇതിന്റെ ഒക്കെ പുറകെ അല്ലെ... മുല്ലപ്പെരിയാര്‍, പോട്ടില്ലയിരിക്കും, അഥവാ പൊട്ടിയാല്‍ ഇങ്ങോട്ട് വെള്ളം വരില്ലായിരിക്കും... അത്ര തന്നെ.

    ReplyDelete
  6. ഇതിന് ഇതിലും നല്ലൊരു പേര് വേറെ ഇല്ല.... ശ്യാമിന്റെ കമന്റിന് 1000 ലൈക്ക്.... മുല്ലപ്പെരിയാർ വരുന്നതും കാത്തിരിക്കുന്ന ഒരു കൊച്ചിക്കാരൻ...

    ReplyDelete
  7. ശ്യാം പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ ഇതിനോട് മുഖം തിരിക്കുന്നതാണ് മനസിലാകാത്തത്. ചിലപ്പോള്‍ ഈ വിഷയത്തില്‍ വിവാദമുണ്ടാക്കുന്ന ഒന്നും ഇല്ലാത്തത് കൊണ്ടാകും...!!!

    ReplyDelete
  8. തീരാത്ത ചർച്ചകൾ... പരിശോധനകൾ....
    ഇതൊക്കെ തീരും വരെ മുല്ലപ്പെരിയാർ പിടിച്ചുനിൽക്കുമോ?

    ReplyDelete
  9. Great one boy... Way to go!!!

    ReplyDelete
  10. നമ്മുടെ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നത്തോട് വേണ്ടത്ര ശ്രദ്ധ ചെലുതാത്തത് എന്ന് മനസ്സിലാവുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ അണ്ണാ ഹസാരെ വന്നു നിരാഹാരം കിടന്നാലേ മാധ്യമങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയുള്ളൂ എന്നുണ്ടോ.?? കുറഞ്ഞ പക്ഷം നമ്മുടെ മാധ്യമങ്ങള്‍ എങ്കിലും ഇതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തുകൊണ്ട് എന്നും എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ കൊടുത്തിരുന്നെങ്കില്‍ ദേശീയ മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുതേനെ.. മുല്ലപ്പെരിയാറിനെ ഒരു പ്രാദേശിക വിഷയം മാത്രമായി ചുരുക്കി കാണാന്‍ ആണോ അവര്‍ക്കും താല്പര്യം ????

    ReplyDelete
  11. ചര്‍ച്ചകള്‍ എന്നു തീരും, തോട്ടത്തിനും പിടിച്ചതിനും ഒക്കെ പ്രതികരിക്കുക്ക ഒരു പാര്‍ട്ടികരും ഇതിനെ പറ്റി പറയാത്തത് ?

    എന്തെങ്കിലും ചെയ്യേണ്ട ജനങ്ങള്‍, പണ്ടേ കഴുതകള്‍ എന്ന ലേബലില്‍ ആയതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കജിയും എന്നു തോന്നുന്നില്ല.

    ReplyDelete
  12. dam potti alukal maranamadanjitte ethinoru pariharam aku...njan eth parayan karanam kootathil marikkan njanum und.....njanum cochiyilanu thamasikkunnath..

    ReplyDelete
  13. Nobody is showing the required will power for it.Only one politician,I remember who was really behind this issue was ex-minister.Mr.Premachandran.

    ReplyDelete
  14. Mullapoo viplavam annu midyakal vishashippicha ganakiya kuttaimaku thudakkam kurichadu Face bookiluda anu,Tunashailuda adicha kattu ippol siriyayil attynilkkunnu .Idupola nammal malyalakkara onnichu iringy thirichal idinu shahuda paryharam undu...nammudakuttyma vijaikkatta.....Jai hind....

    ReplyDelete
  15. ഈ ലേഖന വിവരങ്ങൾ ഒരു ആനിമേഷൻ/ ഡൊക്യുമെന്ററി ആക്കാൻ സാധിച്ചാൽ അത് മുല്ലപ്പെരിയാർ മൂവ്മെന്റിന് മുതൽകൂട്ടാവും

    ReplyDelete
  16. ആദര്‍ശ് കുര്യാക്കോസിന് നന്ദി.....ഈ വിഷയം ഇങ്ങനെയൊരു പെര്‍പെക്റ്റീവില്‍ അവതരിപ്പിച്ചതിന്.

    ശ്യാം.... ഞാന്‍ ഒരു മലപ്പുറം ജില്ലക്കാരനാണ്. മലപ്പുറം ജില്ലയില്‍ ഒള്ള അനേകം പേര്‍ ഈ മൂവ്മെന്റുമായി ബന്ധപ്പെട്ടു ഓണ്‍ലൈന്‍ ആക്ടിവിറ്റിയില്‍ ബന്ധപ്പെടുന്നുണ്ട്.

    നമ്മള്‍ എല്ലാം കേരളിയര്‍ അല്ലേ......ശ്യാമിന്റെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത്, ഞങ്ങളുടെകൂടെ കടമയാണ്.

    സ്നേഹത്തോടെ......നട്ട്സ്

    ReplyDelete
  17. നന്ദി സുഹുര്തെ , ഇത്രയും സമയമെടുത്തു ആധികാരികമായി എഴുതിയതിനു , കുറച്ചു ദിവസതെക്കെങ്ങിലും രായപ്പനേം , പണ്ടിതനേം മറന്നു ഇത് സംസാരിക്കാന്‍ എല്ലാവര്ക്കും ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്
    മനൂസ്‌

    ReplyDelete
  18. Nice blog with perfect information....
    Good luck

    ReplyDelete
  19. A realistic news against rehash utilization.

    ReplyDelete
  20. ഈ പോസ്റ്റിന് നന്ദി ആദർശ് കുര്യാക്കോസ്...വെള്ളം വരുന്ന വഴികൾ എല്ലാവരും കണ്ട് മനസ്സിലാക്കിയിരുന്നെങ്കിൽ...

    ReplyDelete
  21. പോസ്റ്റ് വളരെ ക്ലിയറാണ്, വ്യക്തമായ വിവരണം

    ReplyDelete
  22. മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളിയേക്കാൾ ബോധവത്ക്കരണം നടത്തേണ്ടത് തമിഴർക്കാണ്. അതിനുള്ള തന്ത്രങ്ങളാണു ആവിഷകരീക്കേണ്ടത്. തമിഴ് അറിയുന്നവർ നല്ല ഭാഷയിൽ പ്രകോപനമില്ലാതെ വിഷയത്തിന്റെ ഗൗരവം അവരിലേക്ക് എത്തിക്കണം . അതിനുള്ള മാർകെറ്റിങ്ങ് തന്ത്രങ്ങൾ തന്നെ രൂപപ്പെടുത്തണം.

    ReplyDelete
  23. ബ്ലോഗർ ജോഹർ തയ്യാറാക്കിയ തമിഴ് കമന്റ് ഇതാ...

    டாம் உடய்ந்து நிறையே மலையாளிகள் இறந்து போனால் அவர்களின் அடுத்த தலிம்ரைகள் சிறிது காலம் ஆனாலும் திரும்ப வருவார்கள். அனால் தமிழகர்லின் ஐந்து மாவட்டங்கள் நீரே இல்லாமல் பாலைவனம் ஆகிப்போனால் அவர்களக்கு தலைமுறைகள் இருக்கவே மாட்டார்கள் . இப்போழ்து உள்ளவர்கள் பட்டினியால் இறந்து போவார்கள். இதற்க்கு பிறகு உடைந்து போன அனைக்கேட்டுக்கு படிலாகே வேறு ஒரு அனைக்கேட்டினை உருவாக்கி மலைகாளிகள் சம்மதிக்க மாட்டார்கள். தமிழகத்திற்கு அருகில் உள்ள வேறு மாநிலங்கள் நீரை தருவ மாட்டார்கள் . அவர்களுக்கு முல்லைபெரியார் அனைகேட்டு ஒரு பாடமாகி அமைந்து விடும். கேரளா அரசு புதிய அனைகேட்டிளிருந்து நீர் கொடுக்க தயாராக உள்ளது . தமிழர்களே நன்றாகே சிந்திக்கவும்.

    Translation
    ഡാം പൊട്ടി കുറേ മലയാളികൾ മരിച്ചാൽ, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വർഷങ്ങൾ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവർ 5 ജില്ലകളിൽ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാൽ തമിഴൻ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകർന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാൻ കേരളമക്കൾ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാരാവുമില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തനിഴര്‍ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ...

    ReplyDelete
  24. ഭായ് തമിഴ് പതിപ്പ് നന്നായി ഇനി ഇത് അവരില്‍ എങ്ങനെ എത്തിക്കും എന്ന് കൂടി ആലോചിക്കണം

    ReplyDelete
  25. ഈ ഉണര്‍വ് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. എല്ലാവരുടെയും കൂട്ടായ ശ്രമം ഫലം കാണാതിരിക്കില്ല. .......സസ്നേഹം

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. Nice blog. Very useful information. Thanks.

    I think its good to send a letter to international organizations like UN..

    So, I just drafted an email and need to send it soon to them.. It would be great if you can also share some ideas or to add some text into it.

    Here is the letter
    ----------------------------------------
    I am writing this letter on behalf of the conscious faction of humanity to warn you about a man made disaster that's going to happen in Kerala near future and may endanger the lives of 2 million innocent people.

    Since pictures speak louder than words , I appeal to all of u to have a look at this video.

    http://www.youtube.com/watch?v=gS0PwCmjIt4

    The issue is about a DAM by the name 'MULLAPERIYAR' , which is built over the 'PERIYAR' river in the Idduki district Kerala,India. It was built 115 years back and it's actual expected life was just for 50 years given by its engineers. More over, the dam was built with stone and a mixture of sugar and Calcium oxide. Idukki district is prone to heavy earthquakes.

    The district was jerked with an earthquake a week ago, the news link is the reference.
    News: http://www.asianetindia.com/news/earthquake-34-magnitude-shakes-idukki_301526.html

    The dam is developing new cracks with each earthquake. This area has faced 22 earth quakes so far in this year of 2011.
    This dam itself holds more than 443.23 million cubic meters of water.

    So, now people fear that the dam may collapse anytime, unleashing the most destructive acts of nature. If this event happens,four districts(Idukki, Kottayam, Ernakulam and Alappuzha) will be vanished from the earth and around 2 million people will die.

    Please check here the location on google map

    Here are few screenshots from the google map

    View 1: http://screencast.com/t/WkfAUmrS
    View 2: http://screencast.com/t/4mVzuqhYR3s
    View 3: http://screencast.com/t/S8EegDUNu

    Wikipedia details about the dam

    The main problem is, there is no any serious and practical action by our state government or national government or supreme court. The only solution is to make another strong concrete dam parallel to this old dam. Usually it takes too much time for any decisions or order by government and supreme court. There is also an issue with two states about this dam (Kerala and Tamilnadu). That you may please read from Wikipedia page. Of course you can also find many articles about this if you search by keyword "Mullapperiyar" in Google.

    Facebook and other social networking websites are being used to mobilise the masses and many people are sharing posts and pages about this to spread the message about the consequences of this unfortunate disaster which is expected to happen in the near future. The people's reaction to the problem is very intense, with frequent strikes and . But no solutions till now..

    Here are some Facebook pages about this issue:
    1. https://www.facebook.com/MULLAPERIYAR
    2. http://www.facebook.com/savemullaperiyar
    3. http://www.facebook.com/pages/Rebuild-mullaperiyar-Dam-Save-Kerala/236066346351
    4. http://www.facebook.com/groups/243504442375776/

    http://www.damthemovie.com/movie.php (An Indian film and its concept was made from this subject)

    Hope now you got the seriousness of the matter.

    We want to live, We have to save life of our people, children, animal, plants etc.

    Actually we don't know what to do. I write to you because, I think, as a normal citizen of my country I have social responsibility to do something as I can.
    So, I hope nothing wrong I did here to make you convinced.

    So, please talk to the government of India if you have the authority to do so.

    Please let me know if you need any further details from my side.

    "Time and Tide Wait for None"

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. @ നിരക്ഷരൻ - തമിഴ് പതിപ്പ് നന്നായിയിട്ടുണ്ട്. ഈ ശ്രമത്തിനു നന്ദി... ആദര്‍ശ് ചോദിച്ചപോലെ ഇത് അവരിലേക്ക്‌ എത്തിക്കുന്നത് എങ്ങനെ ! ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യട്ടെ? ആരെങ്കിലും ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ടോ?

    ReplyDelete
  30. A Well written and informative blog thanks..and 1000 likes for shyam's post

    Evide nammude Central GOVT'oo Kerala Govt'oo serious ayyi prasanam kaikariyam cheyunundu ennu thonnunilla...not only Congress...none of the parties.. all r looking for Political Milages...I don't think Manmohan & team will take a favour step towards Kerala, ignoring TN protest.. NEVER...so, we should join together and do something...

    ReplyDelete
  31. Hi friend, can you show me the route, how it is going after "vandiperiyar" to Idukki dam?.. I couldn't trace the path..thanks

    ReplyDelete
  32. unrelated comment :)

    "Rebuilt Mullaperiyar, Save Kerala" should be "Rebuild Mullaperiyar, Save Kerala"

    ReplyDelete
  33. @Jeo thanks for the spelling correction.

    ReplyDelete
  34. MASS PETITION TO CHIEF MINISTER OOMEN CHANDY

    1) Please visit this page to register your compliant : http://cmcc.kerala.gov.in/fnd/online/mod/complaint/new.php

    2) Use the following template (update as required) for the complaint details column

    Dear Sir,

    I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.

    Kind Regards,

    ReplyDelete
  35. പോസ്റ്റിനു നന്ദി. കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തട്ടെ.

    ReplyDelete
  36. കേന്ദ്രമോ, സുപ്രീംകോടതിയോ, തമിഴ്‌നാടോ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയ തീരുമാനമല്ല ഇപ്പോള്‍ ആവശ്യം. ആസന്നമായ ദുരന്തം നേരിതാന്‍ നമ്മള്‍, കേരളീയര്‍, സജ്ജരാകുക. ഭൂമികുലുക്കമുണ്ടായാലുണ്ടാകുന്ന ദുരന്തം ഇല്ലാതാക്കാന്‍ എന്ത് ചെയാന്‍ പറ്റും എന്നാണിപ്പോള്‍ ആലോചിക്കേണ്ടത്. കേന്ദ്രമോ, സുപ്രീംകോടതിയോ, തമിഴ്‌നാടോ വിചാരിച്ചാല്‍ അത് നടക്കില്ല. ജലനിരപ്പ്‌ താഴ്ത്തിയാലും അണ പൊട്ടിയാല്‍ അത് നാം തന്നെ താങ്ങണം. ഇടുക്കി അണകെട്ടിലെ ജലം നിയന്ത്രിതമായി താഴ്ത്തി മുകളില്‍ നിന്നും വരാവുന്ന ജലം അതില്‍ ഉള്‍കൊള്ളിക്കുവാന്‍ സാധിക്കണം.

    ReplyDelete
  37. നമ്മുടെ നാട് നശികാതിരിക്കനെങ്കിലും
    നമുക്ക് രാഷ്ട്രീയം മാറ്റി വച്ച് പോരാടാം......
    ഒന്നിക്കാം.....
    നല്ലൊരു കേരളത്തിനായി..........
    നല്ലൊരു തലമുറക്കായി.......!

    ReplyDelete
  38. Rebuild Mullapperiyar Dam at any cost. Our leaders should have the guts and grit to get it done, as DMK leaders are trying to jeopardize our efforts. And perseverance is the logo we can hold together until we finish the new dam. Ranjit Cochin

    ReplyDelete
  39. The above tamil dialogue is a good one and I posted into facebook as a picture.

    ReplyDelete
  40. Excellent post
    very good,shocking informations
    read and share..

    ReplyDelete
  41. Adarsh you did an excellent work
    we can create a movement against this issue on internet...

    ReplyDelete
  42. Excellent , you done a great awarance to all

    ReplyDelete
  43. http://www.youtube.com/watch?v=t2TYatMnLBY&feature=email&email=comment_reply_received

    ReplyDelete
  44. മുല്ലപ്പെരിയാര്‍ ഒരു ജല ബോംബാണ് .പക്ഷെ നമ്മള്‍ മലയാളികള്‍ എത്രപേര്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണ് ? ഒഎഉ സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയത്തില്‍ എന്തെ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ജനകീയ പ്രക്ഷോഭം ഉയര്‍ത്തുന്നില്ല . കൂടംകുളം ആണവനിലയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാവിശ്യപ്പെട്ടു തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കി , അവര്‍ക്ക് അവരുടെ ജനങ്ങളുടെ സുരക്ഷേയെകുരിച്ചു ആശങ്ക ഉണ്ട് .അവിടെ ഗ്രാമീണര്‍ മുഴുവന്‍ പ്രത്യക്ഷ സമരത്തിലാണ് . എന്തുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ സഘടിക്കുന്നില്ല . നമ്മുടെ യുവജനങ്ങള്‍ മുഴുവന്‍ ഇന്ന് മറ്റേതോ ലോകത്താണ് . ഇതൊന്നും അവരെ ബാധിക്കുന്ന പ്രശ്നം അല്ലേ?
    മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം ,അതുവരെ ഡാമിലെ ജലനിരപ്പു താഴ്ത്തണം .അതിനു എന്ത് എതിര്‍പ്പുണ്ടായാലും കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണം .ആറു കേന്ദ്ര മന്ത്രിമാര്‍ ഉള്ള കേരളം കേന്ത്രത്ത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം . ഭരണവും അധികാരവും അല്ല കേരളത്തിലെ ജനങ്ങളുടെ ജീവനാണ് വലുത് എന്ന സാമൂഹിക ബോധത്തിലേക്ക് അവര്‍ ഉയരണം . കേരള ജനത മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും .

    ഫേസ് ബുക്കില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയട്ടുണ്ട് . അണിചേരുക ,മുല്ലപ്പെരിയാറിനെ രേക്ഷിക്കുക .

    ReplyDelete
  45. Shyam please dont think like that. There are so many people from other regions of kerala actively sharing and commenting on these issues. I am from Punalur (Kollam Dt). I cant think it as an issue that doesnt affect me. We all are Keralities.

    ReplyDelete
  46. ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവിടെ ഒരു ഡാം തമിള്‍ നാടിന്റെ അനുമതിയോടെ നിര്‍മിക്കാന്‍ അവര്‍ അനുവദിക്കില്ല ,ഇവിടുത്തെ പ്രധാന മന്ത്രിയോ മാടമോ അതിനായി തമില്നാടിനോട് കടുത്തു ഒരുവാക്കുപോലും പറയുകയുമില്ല എന്തെന്നാല്‍ പറഞ്ഞാല്‍ ഇപോഴുള്ള പണിപൊകുംമക്കളേ !!!

    ReplyDelete
  47. The issue should be brought to the notice of Human Rights organizations world wide.The International media should also be brought in.Everything possible must be done to open the eyes of humanitarian people in Tamilnadu.

    ReplyDelete
  48. http://annyann.blogspot.com/2011/11/dam-999-realistic-mullaperiyar.html

    I dont know why land elevation is not considered in deciding direction of flow

    ReplyDelete
  49. ithu pottiyal engine varumennu ariyillayirunnu .. ippol manasilayi ... thanks Mr. Adarsh ...

    ReplyDelete
  50. hi Adharsh, can I publish the study that you have made on my website, www.kiddingtown.com? Please reply. My name is Biju, 09810740061

    ReplyDelete
  51. @ Biju John, Sure u can publish it any were. Only intention is to bring the message to the people. Thanks.

    ReplyDelete
  52. സ്വന്തം നേട്ടം മാത്രം കൊതിക്കുന്ന ലാഭക്കോതിയരായ നേതാക്കളാല്‍ തെറ്റിധരിപ്പിക്കപ്പെട്ട .....തെറ്റിധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ , അവരുടെ മനസാക്ഷിയെ നമുക്കെങ്ങനെ ഉണര്‍ത്താന്‍ സാധിക്കും ...?അനാവശ്യമായ വാശിയും തെറ്റിധാരണയും വച്ച് പുലര്‍ത്തി അറിയാതെ വലിയൊരു വിപതിലേക്കു നടന്നു നീങ്ങുന്ന നമ്മുടെ തമിഴ് മക്കളെ ആസന്നമായ വലിയ ദുരന്ടത്തില്‍ നിന്ന് എങ്ങനെ കര കയറ്റാം ........

    ReplyDelete