Thursday 23 June 2011

"WE NEED AN ANGRY YOUTH RATHER THAN AN INDIFFERENT YOUTH"

 
കഴിഞ്ഞ ദിവസം പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനും 1986 ലെ സമാദാന നോബയില്‍ സമ്മാന ജേതാവുമായ ഏലി വ്യ്സല്‍ (Elie Wiesel) ന്റെ "The Perils of Indifference"  എന്ന ലേഖനം വായിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും ചിന്തികേണ്ട വിഷയം ആണെന്ന് തോന്നി. യുവത്വത്തിനു മേല്‍ അരാഷ്ട്രീയ വാദം അടിച്ചേല്‍പ്പിക്കാന്‍ വിവിദ കോണുകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പികേണ്ടത്തിന്റെ ആവശ്യം ഈ ലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു. Indifference എന്ന വാക്കിന് 'having no particular interest or concern or having no marked feeling for or against anything' എന്നാണ് നിര്‍വചനം. അതായത് അപരന്റെ വിഷമതിലോ സന്തോഷതിലോ പ്രത്യേകിച്ച് ഒരു താല്‍പര്യവും ഇല്ലാത്ത അവസ്ഥ.  ഇത്തരത്തില്‍ അനാസ്ഥ ഉടലെടുക്കുനത് എങ്ങനെ എന്ന് Prof. Martha.N.Nussbaum തന്‍റെ  "Compassion and Terror" എന്ന പുസ്തകത്തില്‍ വിവരിക്കുനത് ഇങ്ങനെ "a sense of connectivity is required between the victims and the onlookers for a compassion to be aroused. If this connection is lacking the result will be relative lack of compassion, an important element of indifference" ദുരിതം അനുഭവിക്കുന്നവനും അല്ലാത്തവരും തമിലുള്ള ഒരു മാനസിക അടുപ്പമാണ് അനുകമ്പ ഉണ്ടാക്കുന്നത് അതില്ലാതെ വരുമ്പോള്‍ Indifference ഉണ്ടാകുന്നു. ഇവിടെയാണ് രാഷ്ട്രിയത്തിന് പ്രസക്തി. രാഷ്ട്രിയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനെ അപരന്റെ സങ്കടം തന്റെ കൂടി ആയി കാണാന്‍ കഴിയു, കാരണം അവിടെ ആരാലും ശ്രമിക്കാതെ തന്നെ ഒരു 'Connectivity' അല്ലെങ്കില്‍ ഒരു 'We Feeling' ഉണ്ടായി വരുന്നുണ്ട്.  അലംഭാവം അല്ലെങ്കില്‍ നിസ്സംഗത കൊണ്ട് സമുഹത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല, അത് കൂടുതല്‍ ദോഷമേ ചെയ്യു. എന്നാല്‍ നിസ്സംഗതക്ക് പകരം കോപം ആണ് ഉണ്ടാവുന്നത് എങ്കില്‍ അതാണ് കൂടുതല്‍ ഉപകാരപ്രദം. വ്യ്സല്‍ തന്‍റെ ലേഖനത്തില്‍ ഇങ്ങനെ കുറിക്കുന്നു "Anger can at times be creative. One does something special for the sake of humanity because one is angry at the injustice that one witnesses"
അനീതി കണ്ടിട്ട് അതിനോടുള്ള പ്രതിഷേധമായ് ഒരാള്‍ ഒരു കവിത കുറിച്ചാല്‍, ഒരു പ്രസംഗം നടത്തിയാല്‍, എന്തെങ്കിലും തരത്തില്‍ ഒരു പ്രതിഷേധം അറിയിച്ചാല്‍ അവിടെ അനിതിക്കെതിരായ കോപം creative ആയി. അതേസമയം അവിടെ ഉണ്ടാകുന്നത് നിസ്സംഗത ആണെങ്കില്‍ ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിച് നമ്മള്‍ കളം ഒഴിയും. ഇന്നത്തെ കാലത്തിന് ആവശ്യം കുപിത യൌവനം ആണെന്ന് പറയാന്‍ കാര്യം അതാണ്. 
               ജനസംഖ്യയുടെ വലിയ ഒരു ശതമാനം 25 വയസില്‍ താഴെ പ്രായമുള്ളവര്‍ ഉള്ള ഒരു രാജ്യത്തു യുവാക്കള്‍ എത്രമാത്രം സമൂഹിക പ്രതിപത്ത ഉള്ളവര്‍ ആണെന്ന് പരിശോധിക്കപെടെണ്ടതാണ് അതോടൊപ്പം യുവാക്കളുടെ പ്രശ്നങ്ങളില്‍ എത്രമാത്രം ക്രിയാത്മക ഇടപെടലുക്കള്‍ രാഷ്ട്രിയ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നു എന്നും പരിശോധിക്കണം.  യുവത്വം അവരുടെ കരുത്ത് തെളിയിച്ചത്തിനു ഉദാഹരണങ്ങള്‍ നമ്മള്‍ ദിനംപ്രതി നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്, ഈജിപ്തിലും, സിറിയയിലും, യമനിലും, ലിബിയയിലും തുടങ്ങി യുവാക്കള്‍ അണിനിരക്കുന്ന പോരട്ടതിന്റ്റെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു. ഏകാതിപതികളും സ്വെച്ചതിപതികളും യുവശക്തിക്കുമുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നതും  പലസ്തിനിലെ യുവാക്കള്‍ തീര്‍ക്കുന്ന പ്രതിരോധം മുറിക്കാന്‍ വന്‍സായുധ ശക്തിക്ക് പോലും കഴിയാതെ വരുന്നതും നമുക്ക് കാണാന്‍ കഴിയും. ആള്‍ദൈവങ്ങള്‍ക്ക് പിന്നില്‍   അണിനിരക്കുന്ന അരാഷ്ത്രിയ യുവത്വതെക്കാള്‍  ഭാരതത്തിനു ഇന്ന് ആവശ്യം പ്രതികരിക്കുന്ന, കോപിക്കുന്ന ഒരു യുവത്വമാണ്..പുറത്തുനിന്നു രാഷ്ട്രീയത്തെ  കുറ്റം പറയുക മാത്രം ചെയ്തെ അതിലേക്ക് ഇറങ്ങി അതിനെ ശുദ്ധീകരിക്കാന്‍  ഇച്ചാശക്തിയുള്ള ഒരു യുവത്വം. "ഭാരതത്തെ കുറിച്ച് വ്യാകുലപെടെണ്ടത് എന്നെയും നിങ്ങളെയും പോലെ 50 കഴിഞ്ഞവര്‍ അല്ല , ഇനിയും 50 വര്‍ഷം ഇവിടെ ജീവികെണ്ടവര്‍ ആണ്" എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. 

Tuesday 21 June 2011

ഒറ്റുകാരനും ഒറ്റുകൊടുക്കപ്പെട്ടവനും

 " ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു" (ഇയോബ് 1:6) 
      കഴിഞ്ഞ കുറച്ചു നാളുകളായി കേരള വിദ്യഭ്യാസ മേഖലയില്‍ നടക്കുന്ന പോര്‍വിളികള്‍ കാണുമ്പോള്‍ ഈ വചനമാണ് ഓര്‍മ്മവരുന്നത്. ദൈവപുത്രന്മാര്കിടയിലെ  സാത്താന്‍മാര്‍  ഇന്ന് സജീവമായിരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു, വിലപിക്കുന്നവന് ആശ്വാസവും, ദാഹിക്കുന്നവനു ജലവും, വിശക്കുന്നവന് ഭക്ഷണവും, വിദ്യാഭാസം ഇല്ലാത്തവന് വിദ്യാഭാസവും കൊടുക്കണം എന്ന  ആശയമാണ് അതിലുടെ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇന്ന് കുറെ മെഡിക്കല്‍ കോളേജ്കളും മറ്റു വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നുവച്ച് വിദ്യവിറ്റ് കാശുണ്ടാക്കുന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇങ്ങനെ ഉണ്ടാക്കുന്ന കാശ് കൊണ്ട് മണിമന്ദിരങ്ങള്‍ പണിത് ആഡംബരകാറുകളില്‍ കൊട്ടാരങ്ങളില്‍ നിന്നും കൊട്ടരങ്ങളിലെക് വിരുന്നിനു പോകുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍  ഒറ്റുകാരനും ഒറ്റുകൊടുക്കപ്പെട്ടവനും രണ്ടു വശത്തായി നില്‍കേണ്ടി വരുമ്പോള്‍ നിങ്ങളുടെ സ്ഥാനം തീര്‍ച്ചയായും ഒറ്റുകാരന് ഓപ്പമായിരിക്കും.   
                              ഒരുപക്ഷെ അന്നത്തെ സാഹചര്യത്തില്‍ ക്രിസ്തു വിചാരിച്ചിരുനെങ്ങില്‍ ആ സാമുഹിക വ്യവസ്ഥയെ തകിടം മറിക്കാന്‍ കഴിയുമായിരുന്നു, ദൈവീകമെങ്കില്‍ അങ്ങനെ അല്ല മനുഷികമെങ്കില്‍ അങ്ങനെ; ഗലീലി കടപ്പുറത്തും, ഗിരി പ്രഭാഷണം നടന്നപ്പോഴും, ഒശാനയിലും എന്തിനു അവന്‍ കടന്നു ചെന്നിടത് എല്ലാം അവനെ അനുഗമിച്ച ജനകൂട്ടത്തെ നമ്മള്‍ കണ്ടതാണ്, എന്നിട്ടും അതിനു മുതിരാതെ അന്നത്തെ നിയമത്തിനു വിധേയമയികൊണ്ട്ക്രിസ്തു  നല്‍കിയ വലിയ സന്ദേശം എന്ത് കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല? എന്തുകൊണ്ട് അതില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇന്നത്തെ  നേതൃത്വം സാമുഹിക നീതിക്ക് ശ്രമിക്കുന്നില്ല? ദൈവപുത്രനെങ്കിലും  കാലിതൊഴുത്ത് പിറവിക്ക് തിരഞ്ഞെടുത്ത ക്രിസ്തുവിനെ നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു, മനുഷ്യ സ്നേഹം പ്രചരിപ്പിക്കാന്‍ മുക്കുവരെയും, ചുങ്കക്കാരെയും തിരഞ്ഞെടുത്ത ക്രിസ്തുവിനെ നമ്മള്‍ കാണാതെ പോകുന്നു, സുവിശേഷം പ്രസങ്ങിക്കാന്‍ ഒരു മണിമേടയിലും കടന്നു ചെല്ലാതെ സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഒരു ക്രിസ്തുവിനെ നമ്മള്‍ അറിയാതെ പോകുന്നു, 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്ന് ജനക്കൂട്ടത്തിനു മുന്നില്‍ നിന്ന്  നെഞ്ചുറപ്പോടെ പറഞ്ഞ മനുഷ്യസ്നേഹിയായ  ക്രിസ്തുവിനെ കുറിച്ച് ആരും പറയുന്നില്ല. ചാട്ടവാറിനു അടിച്ചു,തലയില്‍ മുള്‍കിരീടം ചാര്‍ത്തി ഗോഗുല്‍ത്ത മലയില്‍ കുരിശില്‍ തുക്കപ്പെട്ട്‌ അവസാന തുള്ളി രക്തവും വാര്‍ന്നു പോകുമ്പോഴും 'ദൈവമേ ഇവരോട് ക്ഷമികേണമേ എന്ന് പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെ സഹിഷ്ണുതയുടെ ലക്ഷത്തില്‍ ഒരു അംശം എങ്കിലും ഇന്നത്തെ ഇടയലേഖനകാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.....

Sunday 19 June 2011

                             അങ്ങനെ ഞാന്‍ ബ്ലോഗിലും എത്തി... എന്റെ സുഹൃത്ത് ദിനിലാണ് എനിക്ക് ഇമെയില്‍ ഉണ്ടാക്കി തന്നത്...പിന്നെ orkut acount ഉം അവന്‍ തന്നെ ചെയ്തു തന്നു.. അതുകൊണ്ടാണ് എന്റെ മെയില്‍ Id ക്ക് ഒപ്പം ആ 916 ഉള്ളത്.. നവോദയ റോള്‍  നമ്പര്‍. ഏതാണ്ട് അടുത്ത കാലം വരെ ഞാന്‍ ഒരു "ധോണ്ടിരിക്കുന്നു കമ്പ്യൂട്ടര്‍" ആയിരുന്നു...ഹോ..അത് എന്താണെന്നു അറിയില്ല അല്ലെ...'ആ ഇരിക്കുന്നത് കമ്പ്യൂട്ടര്‍ ആണെന്ന് മാത്രം അറിയാവുന്ന ആള്‍' എന്നാണ് അതിന്റെ ഞങ്ങളുടെ നവോദയ ബാച്ച്നിടയിലെ നിര്‍വചനം (Courtesy: Beloved Jose Kirian sir). 
                ബ്ലോഗര്‍ ആകണം എന്ന് കടുത്ത മോഹം തോന്നിയത് ബെര്‍ലി അച്ചായനെ കണ്ടിട്ടാണ് എന്ന് ഞാന്‍ മറച്ചു വെയ്കുന്നില്ല, അദ്ധേഹത്തെ എനിക്ക് പരിചയ പ്പെടുത്തിയ  ശ്രീമാന്‍ റോബിന്‍ ചേട്ടനോടുള്ള കടപ്പാട് അറിയിക്കുന്നു... ഒരു തുടക്കകാരന്‍ അയ എനിക്ക് എല്ലാ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി അനുഗ്രഹിക്കണം എന്ന് അപേഷിക്കുന്നു... വെറുതെ വേണ്ട വലിയ ഒരു ബ്ലോഗര്‍ ആകുമ്പോള്‍ ചിലവ് ചെയ്തേക്കാം....