ഇടുക്കി പദ്ധതിയിലെ കുളമാവ് ഡാം ഉയര്‍ത്തുന്ന ഭീഷണി എന്താണെന്നു പലര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. കുളമാവ് ഡാം വ്യക്തമായി പറഞ്ഞാല്‍ തൊടുപുഴയ്ക്ക് നേരെ മുകളിനാണ് നില്‍ക്കുന്നത്. ഡാമിന് അപകടം സംഭവിച്ചാല്‍ തൊടുപുഴ, മുവാറ്റുപുഴ, പിറവം, കോലഞ്ചേരി, വൈക്കം, ചേര്‍ത്തല വരെയുള്ള ഭാഗങ്ങളെ അത് സാരമായി ബാധിക്കും. എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ വ്യക്തമാണ്.
ചുവടെ കൊടുക്കുന്ന ചിത്രം ഇതിന്റെയെല്ലാം ഒരു ഏകദേശ രൂപമാണ്.
(മഞ്ഞ - കുളമാവ്, ചുവപ്പ് - ഇടുക്കി/ചെറുതോണി )
പിന്നെ വെള്ളം അല്ലെ അത് എങ്ങനെ എവിടെ ഒക്കെ ഒഴുകി എത്തുമെന്നത് പ്രവചിക്കാന്‍ സാധ്യമല്ല...!!
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എങ്ങനെ കേരളത്തെ ബാധിക്കും എന്നതിന്‍റെ ദൃശ്യാവിഷ്ക്കരണം സുബിന്‍ എന്നൊരു സുഹൃത്ത് ചെയ്ത വീഡിയോ.
തമിഴ്നാടിനെയും ബാധിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഉള്ളത് കൊണ്ട് മാത്രം കൃഷിയും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു പോകുന്ന 5 ജില്ലകളുണ്ട് തമിഴ്നാട്ടില്‍. തേക്കടി ഷട്ടര്‍ വഴി യാണ് തമിഴ് നാട് വെള്ളം എടുക്കുന്നത്.
ഈ വെള്ളം രണ്ടു രീതിയിലാണ് തമിഴ്നാട്ടിലേക്കു എടുക്കുന്നത്
ചിത്രത്തില്‍ ഒന്ന് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഇറച്ചി പാലത്തെ ഓപ്പണ്‍ ഔട്ട് ലെറ്റ് ആണ്, രണ്ടാമത്തത് പെന്‍ സ്റ്റോക്ക് പൈപ്പ് വഴി ലോവേര്‍ ക്യാമ്പ്‌ലെ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പതിപിച്ച ശേഷം ഇറച്ചി പാലത്ത് നിന്നും വരുന്ന വെള്ളവുമായി ചേരുന്നു. ഈ വെള്ളം ശക്തമായ കനല്‍ സംവിധാനം വഴി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് അവര്‍ കൃഷി നടത്തുന്നത്. ഇനി ചുവടെ ചേര്‍ക്കുന്ന ചിത്രങ്ങളില്‍ നിന്നും തമിഴ്നാടിനു മുല്ലപ്പെരിയരിലെ വെള്ളം എത്ര മാത്രം അനിവാര്യമാണെന്ന് വ്യകതമാകും.
ഈ വെള്ളം കൊണ്ടാണ് കമ്പം, തേനി, ഗൂണ്ടല്ലൂര്‍, ശിവഗംഗ തുടങ്ങിയ പ്രദേശങ്ങള്‍ പോന്നു വിളയിക്കുന്നത് ഇതേ കാരണം കൊണ്ട് തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവര്‍ ശക്തമായ നിലപാട് എടുക്കുന്നതും. പുതിയ അണകെട്ട് വന്നാല്‍ തമിഴ്നാടിനു വെള്ളം കിട്ടില്ല എന്ന് പറഞ്ഞാണ് അവിടെ ചില രാഷ്രിയക്കാര്‍ തമിഴ് വികാരം ഉണര്‍ത്തുന്നത് കേരളത്തിനു അനുകൂല നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോലും ഭയക്കുന്നത് അവിടത്തെ വോട്ടുബാങ്ക് കണ്ടു ഭയനിട്ടാണ്.
മുല്ലപെരിയാര്‍ വിഷയത്തില്‍ ഒരു കാംപൈന്‍ നടത്തുമ്പോള്‍ ഡാമിന് എന്തെങ്കിലം സംഭവിച്ചാല്‍ അത് തമിഴ്നാടിനെ എങ്ങനെ ബാധിക്കുമെന്ന് കൂടി മനസിലാക്കി കൊടുക്കാനുള്ള ശ്രമം ഉണ്ടാക്കണം. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ അവരുടെ ഭാഷയില്‍ പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണം, തമിഴ്നാട്ടില്‍ ഉള്ള മാധ്യമങ്ങള്‍ ഈ വിഷങ്ങള്‍ ചര്‍ച്ചയാകാന്‍ വേണ്ടത് ചെയ്യണം.
"എല്ലാവര്‍ക്കും നന്മ വരട്ടെ"
No comments:
Post a Comment