Wednesday, 7 December 2011

ബെന്‍സ് കാറില്‍ വരുന്ന ദൈവം!!!



                 ഒരു വര്‍ഷത്തോളം അമൃത ആശുപത്രിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദിവസമായ അമൃതയില്‍ നടക്കുന്ന സമരം ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്വപനം കണ്ട ഒന്നാണ്... ഈ സമരവുമായി മുന്നോട്ടു വന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കേവലം ശമ്പളവര്‍ധനയില്‍ ഉപരി അവിടെന്നിന്നും ഉയരുന്നത് കാലങ്ങളായി അവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന മാനസിക പീഡനങ്ങല്‍ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ്... മനസ്സില്‍ ആണ്ടു കൂടിയ പ്രതിഷേധത്തിന്റെ പ്രതിഫലനം. ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍.    
               
             അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പ്രകോപനപരമായ ഒരു നടപടിയാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം U.N.A എന്നൊരു സംഘടന അമൃതയില്‍ അവരുടെ യൂനിറ്റ് തുടങ്ങി ശമ്പള വര്‍ധനയും അനുബന്ധ ആവശ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സമരത്തിനു നോട്ടിസ് കൊടുത്തു, എന്നാല്‍ നോട്ടിസ് കൊടുത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടാണ് മാനേജുമെന്റ്റ് അതിനോട് പ്രതികരിച്ചത്. ഈ തിരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട U.N.A സംസ്ഥാന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിട്ട് കാണിച്ച  പോക്രിത്തരത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ അമൃത ആശുപത്രി അനുഭിക്കുന്നത്. ഇരുപതോളം ആളുകള്‍ ആ ചെറുപ്പക്കാരെ തല്ലിചതച്ചു,  തലക്കും കാലിനും ദേഹമാസകലവും പരിക്ക് പറ്റി അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇത്തരം ക്രിമിനലുകളെ ഒരു ആശുപത്രിക്കുള്ളില്‍ എന്തിനാണ് വച്ചുപോറിപ്പിക്കുന്നത് എന്ന് മാനേ ജുമെന്റ്റ് വ്യക്തമാക്കണം, അതോടൊപ്പം ഈ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെയും അതിനു നിര്‍ദേശം കൊടുതവരെയും, അത് ഏതു കൊമ്പത്തെ സ്വാമി ആയാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണം. വിളിച്ചു വരുത്തി ആക്രമിക്കുന്ന മൂന്നാം തരം തെരുവ് ഗുണ്ടകളുടെ സ്ഥിതിയിലേക്ക് അമൃത മാനേജുമെന്റ്റ് തരംതാഴാന്‍ പാടില്ലായിരുന്നു. പിന്നെ 'ചാണകകുഴിയില്‍ നിന്നും ശര്‍ക്കരപാനി പ്രതിഷിക്കാന്‍ കഴിയില്ലലോ..!' അത് കൊണ്ട് അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
     
                  മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ചിലവാക്കി മൂന്ന് നാലു വര്‍ഷം കുത്തിയിരുന്നു പഠിച്ചുഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 3000 അല്ലെങ്കില്‍ 4000 രൂപ. പലരും ലോണ്‍ എടുത്താണ് പഠിക്കുന്നത് അത് തിരിച്ചടക്കാന്‍ ഉള്ളത് പോലും ജോലിയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ ആ ജോലികൊണ്ട് എന്ത് കാര്യം? അതിലെല്ലാം ഉപരിയായി ഒരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒരു ജോബ്‌ സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം, എന്‍റെ അനുഭവത്തില്‍ ഒരു വര്‍ഷത്തെ എന്‍റെ ജോലിക്കിടയില്‍ അങ്ങനെ ഒന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ദിവസവും ജോലിക്ക് കയറുന്നതിനു മുന്‍പ് ഉള്ളില്‍ തീയാണ് കാരണം അത്രയ്ക്കാണ് അവിടെയുള്ള ജോബ്‌ സ്‌ട്രെസ്. നമ്മുടെ കുറ്റം കണ്ടു പിടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട  സൂപ്പര്‍വൈസര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്, എല്ലാരേം അല്ല ഞാന്‍ ഉദ്ദേശിച്ചത് പക്ഷെ ചിലര്‍, അവരുടെ ചിലപ്പോഴത്തെ സംസാരവും പ്രവര്‍ത്തിയും കാണുമ്പോള്‍ ഇവര്‍ക്ക് നഴ്സിങ്ങില്‍ ആണോ അതോ ആളുകളെ വെറുപ്പികുന്നത്തിലാണോ വിദ്യാഭ്യാസം ലഭിച്ചത് എന്ന് തോന്നി പോകും.
       
                      അമൃതയിലെ മറ്റു ജോലിക്കാരുടെ കാര്യം പറയുകയും വേണ്ട.. സെക്യൂരിറ്റി  ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും. അവിടത്തെ സ്റ്റാഫ്‌ ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യത്തിനു അകത്തു പോകാന്‍ വാതിലില്‍ ചെല്ലുമ്പോള്‍ നമ്മളോടുള്ള പെരുമാറ്റവും കണ്ടാല്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വല്ല പാക്കിസ്ഥാന്‍  തീവ്രവാദിയും ആണോ നമ്മള്‍ എന്ന് പോലും സംശയിച്ചു പോകും. രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയാണ് നൈറ്റ്‌ ഡ്യൂട്ടി, അതും ഒരു പോളകണ്ണടക്കാന്‍ പറ്റില്ല ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒരു 9 മണി കഴിയും അതും കഴിഞ്ഞു വല്ലതും കഴിക്കാന്‍ കാന്റീനില്‍ ചെന്നാല്‍ ചിലപ്പോ ദേക്ഷ്യം വരും കാന്റീന്‍ ജീവനക്കാരുടെ പെരുമാറ്റം അതുപോലെയാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല അവിടെ ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായ ധാരണയുണ്ട്.
           
              1200 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി,  400 രൂപയാണ് ഏറ്റവും കുറവ് ദിവസ വാടക പിന്നെ ഭക്ഷണത്തിനും മരുന്നിനും 'സേവന'ത്തിനും തുടങ്ങി മുക്കുന്നതിനും മൂളുന്നതിനും വരെ കാശ്, പക്ഷെ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം പൈസ ഇല്ല. പിന്നെ മെഡിസിനും മറ്റു അനുബന്ധ കോഴ്സുകള്‍ക്കും വാങ്ങുന്ന കൊഴക്ക്‌ കൈയും കണക്കുമില്ല.. M.D (Radiology) കോഴ്സിനു 'ഒരു കോടി' രൂപ ഡോണേഷന്‍ കൊടുത്ത ആളെ എനിക്കറിയാം. ഇത്രേം ഒക്കെ പിഴിഞ്ഞുണ്ടാക്കിട്ടു ആതുര സേവനമാണ് പോലും...so called charity in Amrita Hospital is a stupidity....
         
             എവിടെനിന്നാണ് ഈ മഹത്തായ വ്യവസായ സംരഭത്തിന്റെ തുടക്കം, എന്താണ് ഇതിനെല്ലാം ഉള്ള മൂലധനം...ഉത്തരം വളരെ ലളിതമാണ് മനുഷ്യന്റെ വിശ്വാസങ്ങളെ അതി വിധക്തമായി ചൂഷണം ചെയ്താണ് ഇതെല്ലം ഉണ്ടാക്കിയത്. ഇത്തരം കപട സന്യാസിമാരെ സമൂഹം തിരിച്ചറിയണം ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. "Men or women at or beyond the age of fifty years old or by young monks who wish to renounce worldly and materialistic pursuits and instead dedicate their entire life towards spiritual pursuits" എന്നാണ് സന്യാസത്തിനു വിക്കിപീടിയ നല്‍ക്കുന്ന അര്‍ഥം. ആദിശങ്കരനും, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും തുടങ്ങി ജീവിതം സമൂഹനന്മ എന്ന മഹത്തായ ഒരു ലക്ഷ്യത്തിനു മാറ്റി വച്ച അനേകം സന്യാസിമാര്‍ നമുക്കുണ്ട്. അവരുടെയെല്ലാം മഹത്തായ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യനെ കച്ചവട കണ്ണോടെ മാത്രം നോക്കുന്ന സന്യാസ മഠങ്ങള്‍ക്കും , ബെന്‍സ് കാറില്‍ വരുന്ന ഇത്തരം പുതിയ കാല ദൈവങ്ങള്‍ക്കും  എന്ത് പ്രസക്തിയാണ് ഉള്ളത്.

       സമരത്തിനു എല്ലാവിധ ആശംസകളും നേരുന്നു  "നമ: ശിവായ" 


(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി പത്രം, പത്രത്തോടൊപ്പം സംസ്ക്കാരവും വളര്‍ത്തുന്ന കൂട്ടരാണ് എന്നത് ശ്രദ്ധേയം)

16 comments:

  1. അഭിവാദ്യങ്ങള്‍ ...........

    ReplyDelete
  2. താങ്ങള്‍ പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു ഒന്ന് മനസിലാകുന്നില്ല ഈത്ര്യോക്കെ പ്രശ്നം ഉണ്ടായിട്ടും അമ്മ അഎന്തെ പ്രതികരികാത്ത

    ReplyDelete
  3. അമൃതയിലും ലൂര്‍ദ്ടിലും ലിസ്സിയിലും ജൂബിലി മിഷനിലും എല്ലാം കൊടുക്കുന്നത് നക്കാപിച്ച തന്നെ. പിന്നെന്തിനു നിങ്ങള്‍ അമ്മയുടെ നെഞ്ചില്‍ മാത്രം കയറി കൊലവിളി നടത്തണം?? നാഴ്സുമാര്‍ കേവലം മൂന്നു വര്‍ഷ ഡിപ്ലോമ മാത്രം പഠിച്ചവരാണ്. എന്നാല്‍ ഇതിലും ഭീകരം അല്ലേ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലും ഒക്കെ പഠിച്ചിട്ടു അച്ചന്മാര്‍ നടത്തുന്ന പ്രൈവറ്റ് സ്കൂളുകളില്‍ പിച്ചക്കാശിനു തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ചെറുപ്പക്കാരുടെ കാര്യം? അമ്മയെ മാത്രം 'ടാര്‍ഗറ്റ്' ചെയ്യുന്നത് കാണുമ്പോള്‍ ഇതില്‍ എന്തോ ഒരു ഹിഡന്‍
    അജണ്ട ഇല്ലേ എന്നൊരു ...

    ReplyDelete
  4. @Jeo..അമ്മയായാലും അച്ചന്‍ ആയാലും ഈ കാണിക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാന്‍ കഴിയില്ല. ഇതിനു മുന്നില്‍ ഉള്ള പോസ്റ്റുകളില്‍ എന്‍റെ നിലപാട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സുന്മാര്‍ മൂന്നു വര്‍ഷ ഡിപ്ലോമ മാത്രം ഉള്ളവരാണ് എന്നൊക്കെ പുച്ഛത്തോടെ പറയുന്നത് ശെരിയല്ല. അതു പഠിച്ചു നേടാനും അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്. അതോടൊപ്പം നഴ്സിങ്ങിലും ഡിഗ്രിയും പോസ്റ്റ്‌ഗ്രാജുവേഷനും M.Phil ഉം ഡോക്റെരെട്ടും ഒക്കെ എടുക്കാന്‍ കഴിയുമെന്നും അങ്ങനെ ഉള്ളവര്‍ കേരളത്തില്‍ ധാരാളം ഉണ്ടെന്നും സുഹൃത്തിനെ ഒന്ന്‍ ഓര്‍മപ്പെടുത്തുന്നു. മറ്റു കോഴ്സുകള്‍ മൂന്ന് വര്‍ഷം കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങള്‍ക്ക് നാലു വര്‍ഷമാണ്‌ ഡിഗ്രി. മറ്റു കോഴ്സുകള്‍ക്ക് ഡിഗ്രി കഴിഞ്ഞ് നേരെ പോസ്റ്റ്‌ഗ്രാജുവേഷന് കയറാമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം കൂടി വേണം P.G അപ്ലൈ ചെയ്യാന്‍ . അവകാശസമരം അത് അച്ചന്റെ പള്ളിമേടയില്‍ ആണെങ്കിലും ആശ്രമ മുറ്റത്താനെങ്കിലും അതിനെ സ്വാഗതം ചെയ്യുക തന്നെ ചെയും.

    ReplyDelete
  5. കേരളത്തിലെ സര്‍ക്കാര്‍ പരീക്ഷയെഴുതുന്നവനെയൊക്കെ പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും പസാക്കിവിടും. പിന്നെ അവനൊക്കെ എവെടെന്നെങ്കിലും ഇരന്നോ കടം മേടിച്ചോ കര്‍ണാടകയിലും തമിഴ് നാട്ടിലും പോയി നഴ്സിംഗ് പഠിക്കും - വിദേശ ജോലി മോഹിച്ച്. ഇപ്പോ ആഗോള മാന്ദ്യം കാരണം ഒരു രക്ഷയും ഇല്ല! എന്നിട്ട് നാട്ടില്‍ ജോലിയും തേടി നടപ്പാണ്, കിട്ടുന്ന ശമ്പളം മതി! വീട്ടുകാരുടെ ലക്ഷങ്ങള്‍ പൊടിച്ചതല്ലേ? എന്ത് ചെയ്യും പാവങ്ങള്‍? 3000 രൂപയ്ക്കും 12 മണിക്കൂര്‍ പണിയെടുക്കും. ബംഗാളിയും ബീഹാറിയും ഇവിടെ കേരളത്തില്‍ വന്നു ദിവസവും 200 ഉം 300 ഉം വാങ്ങുന്നു. (ഒരു മാസം നഴ്സോ സ്കൂള്‍ ടീച്ചറോ വാങ്ങുന്നതില്‍ കൂടുതല്‍!!) നഴ്സിംഗ് പഠിക്കാത്തത് അവന്റെ ഭാഗ്യം!! ഇനിയുള്ള കാലം നഴ്സിംഗ് പഠിച്ചവര്‍ക്ക് ശനിദിശയാണ്, കാരണം അമേരിക്കയും യൂറോപ്പും പൊട്ടി കൊണ്ടിരിക്കുന്നു! അറബ് നാട്ടിലെ സ്തീകള്‍ നഴ്സിംഗ് പഠിച്ചു വരുന്നു!! ഇനിയെങ്കിലും നിങ്ങളുടെ മക്കളെ ലോണെടുത്ത് കര്‍ണാടകയില്‍ പഠിക്കാന്‍ വിടല്ലേ, പ്ലീസ്‌.... വേറെ വല്ല തൊഴിലും പഠിപ്പിക്കൂ.

    ReplyDelete
  6. @Jeo..കടം വാങ്ങിയും പഠിക്കാന്‍ പോയതാണ് കുറ്റം..!!! അല്ല കാശ് ഉള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ? ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കാത്തത് താങ്കള്‍ക്ക് ഒരു കുറവായി തോന്നുന്നില്ലേ? നാട്ടില്‍ മാന്യമായി ശമ്പളം കിട്ടിയിരുന്നെ ആരെങ്കിലും വിദേശത്ത് പോകുമോ? ഞങ്ങളാരും വിദേശത്ത് സുഖിക്കാന്‍ വന്നതല്ല സുഹൃത്തേ, എല്ലാരും കരുതും പോലെ ഇതത്ര സുഖമുള്ള ഇടപാടോന്നും അല്ല. ദിവസം 12 മണിക്കൂര്‍ പണിയെടുക്കുന്ന നഴ്സിന് കിട്ടുന്നതിലും കൂടുതല്‍ ശമ്പളം കൂലിപണിക്കാരന് കിട്ടുനുണ്ട് എന്ന യാദാര്‍ത്ഥ്യം മനസ്സില്‍ വച്ചു കൊണ്ടാണ് താങ്കള്‍ ഇതെല്ലം പറയുന്നത് എന്ന് മറക്കരുത്. പിന്നെ എന്നെങ്കിലും ഒരു കാലത്ത് സ്വന്തമായി പ്രാഥമികകാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ ഏതെങ്കിലും ആശുപത്രിയില്‍ കിടക്കേണ്ടി വന്നാലെ ഒരു നഴ്സിന്റെ വില മനസിലാക്കു (അതിനു ഇട വരാതെ ഇരിക്കട്ടെ)

    ReplyDelete
  7. I support you Mr.Adarsh Kuriakose

    ReplyDelete
  8. അമ്മയുടെ പാലുപോലും ചക്കാത്തു കിട്ടുകയില്ല മകനെ. തെരെസാഅമ്മ വാഴ്തപ്പെടെണ്ടവളും അമ്രുതാമ്മ വീഴ്തപ്പെടെണ്ടവളും ആയിരിക്കാം. മകനെ ബലമായി പിടിച്ചുകൊണ്ടു പോയതല്ല എന്ന് വിശ്വസിക്കുന്നു. കരാറില്‍ പറഞ്ഞ ശംബളം കിട്ടുന്നു എങ്കില്‍ ജോലിയില്‍ തുടരാം. ഇല്ലങ്കില്‍ പിരിഞ്ഞു പോകാം. അതല്ലേ മാന്യത. സെകുരിട്ടിയെ ഏല്‍പ്പിച്ച ജോലി അവര്‍ ചെയുന്നു. അതില്‍ അമര്‍ഷം കാണിക്കരുത്. അമ്മ ജീവിച്ചു പോട്ടെ. ക്ഷമിക്കണം.

    ReplyDelete
  9. Adrash,
    I support your opinion.... Not just me so many poor nurses like me ...... I wish this happen in every hospital where nurses and nursing students are treated like dirt ... don't feel bad about the comments from Joe or Dr.KKK. I think they have some hidden agenda ...
    However those comments are really cruel .....and there is nothing to compare between religions ..not just Amritha most of the charity hospitals mistreat nurses including Lisie and Lourdes.. Those managements also deserve some strike .....

    PS: This is a comment from ex student of Lisie and Ex staff of Lourdes who is a Roman catholic...

    ReplyDelete
  10. My dear Unknown Sister,

    A close reading of the message by Adarsh will bring out the hidden agenda in it.
    Even the title was offensive - God coming in Benz Car. That was why I deviated to Mother Teresa and Amruthanandamayi as Man Gods to be protected and condemned.
    UNA is an association promoted by the UDF and if the information I gathered is correct on Mr Eden of the UDF is the one behind it.

    Hope you are aware of the Minimum Wages fixed for Hospital Employees by the Govt. of Kerala. The latest is GO (MS) No. 174/09/Labour dated 16 December 20009. See Kerala Gazette Extraordinary - Vol. 54 No. 2333 dated 16 December 2009. The minimum salary for a Nursing Superintendent (BSc Nurse) is Rs. 5610 to 6810 in Group A. Staff Nurse (BSc Nurse) Rs. 5310 to 6460 in Group B. Staff Nurse (General Nurse) Rs. 5100 to 6200 in Group C. In Group D a Nurse with a minimum 10 years experience be paid Rs. 5040 to 6140. And the last grade is Group G and the minimum salary Rs. 4390 to 5340.
    In an open markect the price of a commodity / service is decided on availability.

    This is what AIMS is following and as said earlier by me, if Mr. Adarsh and others supporting him are not happy with what they get there, are at liberty to get out and find better pastures.

    Most of the major Hospitals in Kerala be it Lourde, Lisie, AIMS, etc., are all following the terms dictated by the Govt. It is up to the Nursing Council to bail you all out of the Minimum Wages category and help you set your terms and conditions as far as your working conditions are concerned.

    Adarsh and all those who support him must come out against the Govt and not the Private hospitals employing you. When the availability of a service or product is more than the demand the price will go down. The sad fact is that Nurses are in short supply in Kerala than doctors and naturally you must get a better pay. The Pharmacists got it through the backdoor with the blessings of the Pharmacy Council. Now it is your turn. Tell the Govt. to appoint the required numbers of Nurse in all Govt. Hospitals and if that is achieved Nurses need not go begging to the Private Sector. Tell your colleagues in Govt Service to come out demanding better service conditions.

    The Unknown Nurse may kindly note that you are not "dirt or worms" as you found out. You are a very important part of the Health care delivery system in Kerala and also India and the globe.

    No doctor will work in a hospital if he cannot have a nurse he can trust. No hospital can survive without such nurses. Good luck.

    ReplyDelete
  11. @ Dr.KKK,
    Thanks for the realistic information.I appreciate your knowledge and interest in this matter. I think what you saying is right.It is mainly the fault of nurses because they are not asking for better conditions ..not to gov not to employers ...so If someone start doing something about it shall we acknowledge and support it? I don't trust or support any of the political parties but If anyone do something good why do we have to oppose them? Or you trying to say this is a political issue between UDF and BJP? If it is so I would recommend BJP please go and make union in Lisie and Lorudes !!!Let nurses get some benefit ..
    When I read Adarsh's Blog I felt very empathic.Because I have been through all those phases.I could write the same story about where I did Nursing ..he worded it nicely.I wasn't lucky enough to work in a public hospital in India so I don't know about those nurses working conditions and wages.Overall I have no idea about how public system works.but I know what is happening in charity hospitals...
    Even if Government employing required number of nurses in public sector how that will improve working conditions of the nurses who work in private sector. Obviously someone have to work there anyway ... why can't we support if there is any movement to improve their conditions ?
    It is not just about the money, It is the working conditions and how management value their employees.It is up to the management how they treat their employees. Do you think any kind of rules from government will change it ? Management think nurses are abundant and they are in need of work and experience. If one goes another one will come (It is true as well)so why do we have to give them respect,good wages...No ..just use them while they are ... So many nurses won't mind that as well because they dreaming going abroad and having a good life over there. But what about the nurses who deciding live in home country?
    As a doctor you must be working or worked with a group of nurses.Do you think they get what they deserve?

    Next time when you work with a nurse consider her or him as an important part of the health care system and as your colleague.I am sure that will help to improve the life of at least few nurses ..

    I don't know what brand car Amrithanandhamayi using if it is a Benz you cannot complain about the title.... If not, of course the writer is a liar.
    Do you truly believe Mother Tressa and Amrithanandamayi is a good match for comparison? If you use any religious leaders in christian religion I would have supported you ...because no mater what religion is, the power,money and saint heart don't go together...

    ReplyDelete
  12. പ്രിയപ്പെട്ട ഡോക്ടര്‍ മറുപടി തരാന്‍ അല്‍പ്പം വയ്കി എന്നറിയാം... താങ്കള്‍ പറഞ്ഞ കാര്യങ്ങളില്‍ കുറച്ചു യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ പങ്കുവച്ചത് ഞാനും എന്റെ ഒപ്പം ജോലി ചെയ്തവരും അനുഭവിച്ച കാര്യങ്ങളാണ്‌. ഒരു കണക്കു പറഞ്ഞാല്‍ എന്നെ പിടിച്ചു കൊണ്ട് പോയത് തന്നാണ്...സര്‍വകാലശാല ഡിഗ്രി സര്‍ട്ടിഫിക്കറ്റ്ന്റെ ഭാഗമായ internship ചെയ്യാനാണ് എനിക്കവിടെ പോകേണ്ടി വന്നത്, അതും സര്‍വകലാശാലയും അമൃതയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ ആണ് കാരണം, കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇറങ്ങുകയും ചെയ്തു... സെക്യൂരിറ്റി അവരുടെ പണി ചെയ്യുന്നത്തിനോന്നും കുഴപ്പമില്ല പക്ഷെ അതൊരു മാതിരി അഹങ്കാരം ആകരുത്...ജോലിയോടുള്ള ആത്മാര്‍ത്ഥയില്‍ ഉപരി അവിടത്തെ സെക്യൂരിറ്റിക്കാരെ നയിക്കുന്നത് എന്ത് വികാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. വിശ്വാസങ്ങളും രാഷ്ട്രിയ ചെരിതിരിവുകളും ഒന്നും കുത്തി തിരുകേണ്ട ആവശ്യം ഇല്ല. ഡല്‍ഹി റെജിസ്സറെടു മെഴ്സിടെസ് ബെന്‍സ് കാറില്‍ അല്ലെ ഈ പാവങ്ങളുടെ അമ്മ നടക്കുന്നത് അതു കൊണ്ട് തന്നെയാണ് ആ തലക്കെട്ട്‌ കൊടുത്തത്.

    ReplyDelete
  13. പ്രിയപ്പെട്ട സുഹൃത്തുകളെ mr ADARSH അനുഭവിച്ചതും മറ്റുളവര്‍ അനുഭവികുന്നതുമായ കഷ്ടപാടുകളാണ്‌ അദ്ദേഹം എഴുതിയത്, അത് സത്യമാണെന്ന് നമ്മള്‍ സ്വയം ആലോജിച്ചു നോകിയാല്‍ അറിയാം. മറ്റുളവരുടെ വിഷമം മനസിലാകാതെ എത്ര ഉണ്ടാകിയിട്ടും എന്ത് ലഭിക്കും. ഇപോള്‍ എല്ലായിടത്തും ഇങ്ങനെ തന്നെയല്ലേ സംഭവികുന്നത്. നമുകിഷ്ടപെടാത്തത് കണ്ടാല്‍ അപ്പോള്‍ തന്നെ നമ്മള്‍ പ്രതികരിക്യണം അപ്പോള്‍ എല്ലാം നന്നായി വരും. നമ്മള്‍ ആണ് ജനങ്ങള്‍..... നമുടെ കാശ് കൊണ്ട് വേണം ഈ പറഞ്ഞ സെക്യൂരിറ്റിക്കാരന് ശമ്പളം കൊടുക്കാന്‍.

    ReplyDelete
  14. but i am thinking about something else
    in UNO only graduates can enter, even if it is the sweeper
    but how she entrd there with a 3rd std education
    what made others and the world to allow her?????????

    ReplyDelete
  15. . സെക്യൂരിറ്റി ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും.
    ***************************************************
    ഇതെനിക്കും തോന്നിയിട്ടുണ്ട് !

    ReplyDelete
  16. One of my cousin worked in their school as a driver. He told me the same about the management and their salary scheme.

    ReplyDelete