Tuesday, 29 November 2011

"മുല്ലപെരിയാര്‍ ചരിതം: തമിഴ് പതിപ്പ്"


       മുല്ലപെരിയാര്‍ വിഷയത്തില്‍  തമിഴ്നാടിന്‍റെ നിലപാടുകളെ ന്യയികരിച്ചും കേരളത്തിന്‍റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ഒരു വീഡിയോ. നവംബര്‍ 26 നാണ് ഇത് യൂ-ടുബില്‍ വന്നത്. 
        
       ഈ വീഡിയോ കാണാന്‍ ഇരിക്കും മുന്‍പ്  ഒരു വാക്ക്:  അച്ഛന്‍, അമ്മ, ഭാര്യ, സഹോദരങ്ങള്‍ തുടങ്ങി വേണ്ടപ്പെട്ടവരുടെ കൂടെയിരുന്നു കാണരുത്, വേറെ ഒന്നും കൊണ്ടല്ല തെറിപറയുന്നത് വെറുതെ അവര് കേള്‍ക്കണ്ടല്ലോ, താടിക്കു തട്ടിയാല്‍ മിണ്ടാത്ത ആളുപോലും എഴുന്നേറ്റു നിന്ന് തെറി വിളിക്കും. ആ ടൈപ്പു സംഗതിയാണിത്.  

ചെറിയ ഒന്ന് രണ്ടു സൂചന തരാം 
1. ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തത്ത് കൊണ്ടാണ് ഇത്തരം ഒരു നീക്കം.
 2. ഡാം തകര്‍ന്നാലും ഇരുകരയിലും താമസിക്കുന്ന ആളുകള്‍ക്ക് ഒരു ആപത്തും ഉണ്ടാകാതെ വെള്ളം മുഴുവന്‍ ഇടുക്കിയില്‍ എത്തും 
(ആകാശത്തൂടെ   ആയിരിക്കും.!!) 
3. മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്ന വകയില്‍ കേരളത്തിനു വര്‍ഷത്തില്‍ 300 കൂടി രൂപ ലഭിക്കുന്നു (മുല്ലപ്പെരിയറിന്നു അറബി കടലിലേക്ക്‌ വല്ല തുരങ്കവും ഉണ്ടോ..!!)  
ഇങ്ങനെ പോകുന്നു വീഡിയോ, പതിവ് പോലെ ഭീഷണിയില്‍ അവസാനിപ്പിച്ചിരിക്കുന്നു. 

        കൊടുങ്ങല്ലൂര്‍ അമ്മയെ മനസ്സില്‍ ധ്യാനിച്ച് കണ്ടു തുടങ്ങി കൊള്ളൂ, പുതിയ തെറികള്‍ വല്ലതും ഉരുത്തിരിഞ്ഞു വന്നാല്‍ എഴുതി വക്കാന്‍ മറക്കരുത് ചിലപ്പോള്‍ ആവശ്യം വരും. 







          ഇവരെ പ്രതിഷേധം അറിയിക്കാന്‍  ഒറ്റ കാര്യം ചെയ്യുക്ക ഒന്ന് കയറി  DISLIKE  അടിച്ചു പോരുക. ലിങ്ക് ചുവടെ ചേര്‍ക്കുന്നു. കമന്റ്‌ പരിശോധിച്ചാല്‍ അവിടന്നുള്ള നല്ല തെറികള്‍ കേള്‍ക്കാം നമ്മള്‍  കമന്‍റു ഇട്ടിട്ടു കാര്യമില്ല ഡിലീറ്റ് ചെയ്യും, അതുകൊണ്ട് DISLIKE ഉപയോഗപ്പെടുത്തുക

       വീഡിയോ ചാനലിലേക്ക് ഇത് വഴി പോകാം. അവിടെ ചെല്ലുമ്പോള്‍ പലതും കാണും അതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കണ്ട, അല്ല അത്രയ്ക്ക് കണ്ട്രോള്‍ പോവുകയാണെങ്കില്‍ എഴുതി വെക്കണം ഞാന്‍ ആദ്യം പറഞ്ഞില്ലേ   എന്ന് അതില്‍  നിന്നും ഒരു രണ്ടെണ്ണം കീറിയിട്ടു പോരെ..!!! 

2 comments:

  1. ഇപ്പൊ കണ്ടു കഴിഞ്ഞതേ ഉള്ളൂ...തമിഴ് നാട്ടിലായിരുന്ന ദേവികുളം തിരുവിതാം കൂറിലാണെന്ന് ബ്രിട്ടീഷുകാറ് തെറ്റിദ്ധരിച്ചെന്ന്...നുണയന്മാർ...

    ReplyDelete
  2. എനിക്ക് ഏറ്റവും തമാശ ആയിട്ടു തോന്നിയിത് ആ മീനിന്‍റെ കണക്കാ... 300 കോടിയുടെ മീനെ.പറയുന്നതിന് ഒരു മര്യാദ വേണ്ടേ.!! 1956 ന് മുന്പ് കേരളം ഇല്ലായിരുന്നു എന്നാണ് ഒരു വാദം അങ്ങനെ നോക്കിയാല്‍ 1947 ന് മുന്‍പ് ഇന്ത്യ ഉണ്ടായിരുന്നോ? കുറെ ബ്രിട്ടീഷ്‌ ഭരണപ്രദേശങ്ങളും കുറെ നാട്ടുരാജ്യങ്ങളും അല്ലഞ്ഞോ ഇവിടെ ഉണ്ടായിരുന്നത്.

    ReplyDelete