ഈ കണക്കു എന്ന് പറയുന്ന സംഭവം കെമിസ്ട്രി പോലെ തന്നെ എനിക്ക് പറഞ്ഞിട്ടുള്ള വിഷയമല്ല. മാത്രവും അല്ല അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഒക്കെ അറിഞ്ഞിരിക്കണം എന്നല്ലാതെ ഈ എ പ്ലസ് ബി കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനമെന്നും ഞാന്‍ ആലോചിട്ടുണ്ട്. എല്ലവിഷയ്ത്തിനും 50 % മാര്‍ക്കെന്നതാണ് പത്താം ക്ലാസിനു ശേഷം സയന്‍സ് വിഷയം എടുക്കുന്നതിനുള്ള മാര്‍ക്ക് പരിതി, എനിക്ക് പത്തില്‍ കണക്കിന് കിട്ടിയത് 51 മാര്‍ക്ക്. അപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പതിനൊന്നിലെ ക്ലാസ്സ് തുടങ്ങിയപ്പോള്‍ കളി മാറി...'ഹോ..ഒരു 2 മാര്‍ക്ക് കുറച്ചു വാങ്ങിയിരുന്നെ ഈ പാട് കഴിക്കണമായിരുന്നോ' എന്ന് ഞാന്‍ വ്യാകുലപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്റെ ഓര്‍മ്മ ശെരിയാ ണെ ങ്കില്‍ പിന്നിടങ്ങോട്ട് നടന്ന കണക്കു പരിഷകളില്‍ ഈ പറയുന്ന 50% എന്നാ പരിതി കടന്ന വളരെ കുറച്ചു പരിഷകളെ ഉണ്ടായിട്ടോള്ളൂ. പന്ത്രണ്ടാം ക്ലാസ്സില്‍ ആദ്യ മോഡല്‍ എക്സാമിന് 26 ഉം രണ്ടാം മോഡ ലി ല്‍ 33 ഉം പ്രീ-ബോര്‍ഡില്‍ 36 ഉം ഒടുക്കം ബോര്‍ഡ് എക്സാമിന് 57 മാര്‍ക്കും വാങ്ങിയാണ് ഞാന്‍ ഐതിഹാസിക വിജയം നേടിയത്. അങ്ങനെ എന്റെ ഹയര്‍ സെകണ്ട റി വിദ്യാഭാസ കാലത്ത് കണക്കിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയി ഈ 57 സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു. . അതേസമയം ക്ലാസ്സില്‍ കണക്കിന് വേണ്ടി ചാകാന്‍ നടക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. കണക്കു പഠിച്ചു ഇവനൊക്കെ വട്ടാകുമോ എന്ന് പോലും സംശയിച്ചു പോകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം പതിവ് പോലെ ഈ കണക്കു കൂട്ടം ഭയങ്കരമായ ഏതോ കണക്കു ചെയ്യുന്നു കോസും സൈനും ടാനും മൊക്കെ അന്തരിഷത്ത്തില്‍ പാറിനടക്കുന്നു...ഇടക്കെപ്പോഴോ 2 ഉം 3 ഉം തമ്മില്‍ കൂട്ടേണ്ടി വന്നു...അപ്പോള്‍ അനീഷ് "ടു പ്ലസ്...... ത്രീ....ടു....പ്ലസ്..ത്രീ.... .ത്രീ...പ്ലസ്. ..ടു...." എന്ന് പറഞ്ഞു ഉത്തരം കിട്ടാതെ വിമ്മിഷ്ട്ടപ്പെടുന്നത് ഇന്നലെ പോലെ ഓര്‍ക്കുന്നു... എന്തായാലും കണക്കിനെ നേരിടുന്നതില്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല, ഈ വിഷയത്തില്‍ ഏതാണ്ട് എന്റെ കൂടെ കൂട്ടാന്‍ പറ്റിയ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നു...ദീപു..!
പതിനൊന്നില്‍ പഠിക്കുന്ന സമയം, ഒരു യുണിറ്റ് ടെസ്റ്റിനു തലേ ദിവസം പുതിയ 'നോക്കിയാ ഫോണ്‍' പരസ്യം പോലെ പതിനോന്നിലെയും പന്ത്രണ്ടിലേയും ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടി...!!! അന്ന് മൊബൈല്‍ ഇല്ലായിരുന്നത് കൊണ്ട് ചാനലുകാരെ അറിയിക്കാന്‍ ആളുണ്ടായില്ല...!! എന്തായാലും എല്ലാവരും വളരെ ആവേശത്തോടെ പഠിച്ചു..പരീഷ എഴുതി...ഫലത്തിനായുള്ള കാത്തിരിപ്പ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കരുതിയതിനു വിപരീതമായി എന്തൊക്കെയോ സംഭവിക്കുന്നതായി ഒരു തോന്നല്‍. ഒരു ഇന്റെര്‍വെല്ലിനു പന്ത്രണ്ടാം ക്ലാസുകാര്‍ നിരനിരയായി സ്റ്റാഫ് റൂമിലേക്ക് പോകുന്നു...അവിടെ ആകപ്പാടെ ഒരു കുറ്റവിചാരണയുടെ പ്രതീതി.പന്ത്രണ്ടാം ക്ലാസ്സിനിന്റെ പേപ്പര്‍ ആണ് ആദ്യം നോക്കുന്നത് , അതിനിടയില്‍ ചിലരുടെ അപ്രതിഷിത പ്രകടനം കണ്ടു സംശയം തോന്നിയാണു ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പായി പിടിക്കപ്പെട്ടിരിക്കുന്നു എന്തെങ്കിലുമൊക്കെ ഉടനെ പ്രതിഷിക്കാം...ഒടുവില്‍ പന്ത്രണ്ടാം ക്ലാസ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തി..റീ- ടെസ്റ്റ്..പക്ഷെ എന്നിട്ടും ഞങ്ങടെ കാര്യത്തില്‍ ഒന്നും പറഞ്ഞു കേള്‍ക്കാത്തത് അത്ഭുതപ്പെടുത്തി. കാത്തിരിപ്പിനൊടുവില്‍ ടീച്ചര്‍ പേപ്പര്‍ കൊണ്ട് വന്നു...പേപ്പര്‍ തരുന്നതിനു മുന്പ് മീന ടീച്ചര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.."ഈ പന്ത്രണ്ടാം ക്ലാസ്സ് പിള്ളേര്....ഹോ...അവര്‍ക്ക് ചോദ്യപേപ്പര്‍ നേരത്തെ കിട്ടിടെ... ഇത് വരെ 15 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങാത്തവനോക്കെ ഈ പ്രാവശ്യം 23 ഉം 24 ഉം ഒക്കെ... അപ്പൊ എനിക്ക് സംശയം തോന്നി...എന്തായാലും റീ-ടെസ്റ്റ് റിസള്‍ട്ട് വരട്ടെ...വച്ചിട്ടുണ്ട്..." അതും പറഞ്ഞു ടീച്ചര്‍ പേപ്പര്‍ തന്നു...ഞങ്ങടെ ക്ലാസ്സ് രക്ഷപ്പെട്ടത്തിന്റെ രഹസ്യം അപ്പോഴാണ് പിടികിട്ടിയത്...എനിക്ക് പതിവ് പോലെ 13 ദീപുവിനു 14...!!! തലേദിവസം ചോദ്യപേപ്പര്‍ കിട്ടിയിട്ടും നിനക്കൊക്കെ ഇത്രയുമേ വാങ്ങാന്‍ പറ്റിയോള്ളോ എന്ന് പറഞ്ഞവനോടൊക്കെ ഞാനും ദീപുവും ഞെളിഞ്ഞു നിന്ന് പറഞ്ഞു..."ഹും...ഞങ്ങള്‍ ഒരു 20 മാര്‍ക്ക് വാങ്ങിയിരുന്നെ കാണാമായിരുന്നു...!!!"
വട്ടോളി, നീ ഒരു പ്രധാനപെട്ട കാര്യം പറയാന്‍ വിട്ടു പോയ്... നമ്മുടെ ചോദ്യപപേര്‍ സ്റ്റാഫ് റൂമില്‍ നിന്നും അടിച്ചുമാറ്റിയതും മഹാനായ ദീപു ആയിരുന്നു...
ReplyDeleteഎനിക്കൊരു ചെറിയ സംശയം ഉണ്ടായിരുന്നെങ്കില്‍ പോലും ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയുടെ പേര് മനപൂര്‍വം ഒഴിവക്കിയതായിരുന്നു....:)
ReplyDelete"ഹും...ഞങ്ങള്‍ ഒരു 20 മാര്‍ക്ക് വാങ്ങിയിരുന്നെ കാണാമായിരുന്നു...!!!"
ReplyDeletelol :P
supper...LOL
ReplyDeleteha...ha....ho...ho.....great adarsh........
ReplyDelete