"അമ്മെ ഞാന്‍ യാത്രയാകുന്നു....
മത വൈര്യം ഇല്ലാത്ത നാട് തേടി,
കവിതകള്‍ വിടരുന്ന പുലരി തേടി,
സംഗീതം ഒഴുകുന്ന സന്ധ്യ തേടി,
അമ്മെ ഞാന്‍ യാത്രയാകുന്നു.....
കവിതകള്‍ വിടരുന്ന പുലരി തേടി "
(രാജേഷ് എഴുതിയ കവിത)
ഒക്ടോബര്‍ 31, സഖാവ് M. രാജേഷ് രക്തസാക്ഷിദിനം.
ഞാന്‍ പത്തനംത്തിട്ടയില്‍ പഠനത്തിനു എത്തുന്നത് 2004 ലാണ്, സഖാക്കള്‍ വയ്യാറ്റുപുഴ അനിലിന്റെയും, C.V ജോസിന്റെയും, M.S പ്രസാദിന്റെയും,
M. രാജേഷിന്റെയും ഒക്കെ സ്മരണകള്‍ ഉറങ്ങുന്ന വിപ്ലവമണ്ണാണ് പത്തനംത്തിട്ട. ഏതൊരു കമ്മ്യൂണിസ്റ്റ് അനുഭവിയേയും പോലെ എനിക്കും രക്തസാക്ഷികളോട് കടുത്ത ആരാധനയായിരുന്നു, വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി സ്വന്തം ജീവന് ഉപരിയായി നമ്മുക്ക് എന്ത് കൊടുക്കാന്‍ കഴിയും. 2001 ഒക്ടോബര്‍ 31 നു കൊലചെയ്യപ്പെട്ട M. രാജേഷ്, പന്തളം N.S.S കോളേജിലെ S.F.I യുടെ കരുത്തുറ്റ സംഘാടകന്‍ ആയിരുന്ന. രാജേഷിനെ നേരിട്ടു കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടിലെങ്കിലും പത്തനംത്തിട്ടയില്‍ ചെന്ന കാലം മുതല്‍ രാജേഷിനെ കുറിച്ച് കേട്ടിട്ടുണ്ട്.
2008 ല്‍ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയില്‍ അവസാന വര്‍ഷ പോസ്റ്റിങ്ങിനിടയിലാണ്, ഞാന്‍ ഇന്നും ഹൃദയവേദനയോടെ മാത്രം ഓര്‍ക്കുന്ന ഒരു സംഭവം നടന്നത്. അന്നും രാവിലെ പതിവ് പോലെ രോഗികളെ ഒന്ന് പരിചയപ്പെടാനാണ് വാര്‍ഡില്‍ പോയത്, കൂട്ടത്തില്‍ അല്‍പ്പം പ്രായം ചെന്ന ഒരാള്‍ വാര്‍ഡിന്റെ ഒരു മൂലയിലെ കട്ടില്‍ തന്നെ ഇരിക്കുന്നത് കണ്ടു ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു. എനിക്ക് അല്‍പ്പം പ്രായമായവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, ഒരു പക്ഷെ വീട്ടില്‍ ഒരു മുത്തച്ഛന്റെ കുറവ് ഉള്ളത് കൊണ്ടാകാം. ഈ അമ്മാവന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. അടുത്ത് ചെന്നു ചോദിച്ചു "എന്നാ ഉണ്ട് അമ്മാവാ?"
തല കുംബിട്ടിരുന്ന അമ്മാവന്‍ മെല്ലെ തല ഉയര്‍ത്തി എന്നെ സൂക്ഷിച്ചൊന്നു നോക്കി എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു.. ചോദിച്ചത് കേട്ടു കാണില്ല എന്ന് കരുത്തി ഞാന്‍ ഒന്നുടെ ചോദിച്ചു
"എന്ത് പറ്റി...ഒരു വിഷമം പോലെ..."
അപ്പോള്‍ അദ്ധേഹം പറഞ്ഞു."ഒന്നും ഇല്ല മോനെ...ഒരു വല്ലായ്മ... എഴുനേല്‍ക്കുമ്പോള്‍ ഒരു ചെറിയ തലകറക്കം..."
"അമ്മാവന്റെ കൂടെ ആരും ഇല്ലേ?"
"ഉണ്ട് മകള് വീട്ടില്‍ വരെ പോയതാ...കുറച്ചു കഴിയുമ്പോള്‍ വരും...." അമ്മാവന്‍ പറഞ്ഞു.
രോഗ വിവരം ഒക്കെ സംസാരിച്ചു വന്നപ്പോ ഞാന്‍ ചോദിച്ചു "മകള്‍ എപ്പോ വരും ഒത്തിരി ദൂരെയാണോ വീട്?"
അമ്മാവന്‍ മനസിലാകാത്ത പോലെ എന്നെ നോക്കി ഞാന്‍ വീണ്ടും ചോദിച്ചു
" M. രാജേഷിനെ അറിയുമോ എന്നാണ് ചോദിച്ചത്.."
അത് കേട്ടതും അമ്മാവന്റെ മുഖഭാവം മാറി, ആ കണ്ണുകളിലേക്ക് ഒരു കടല്‍ ഇരമ്പി വരും പോലെ..ആ ശബ്ദം നന്നായി ഇടറി.. ആ ഇടറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു "രാജേഷിനെ അറിയുമോ?"
ഞാന്‍ പറഞ്ഞു "അറിയുമോ എന്ന് ചോദിച്ചാല്‍.....അറിയും.."
അമ്മാവന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു എന്നിട്ട് പറഞ്ഞു...
"രാജേഷ് എന്റെ കൊച്ചു മകന്‍ ആയിരുന്നു..."
തല കുംബിട്ടിരുന്ന അമ്മാവന്‍ മെല്ലെ തല ഉയര്‍ത്തി എന്നെ സൂക്ഷിച്ചൊന്നു നോക്കി എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു.. ചോദിച്ചത് കേട്ടു കാണില്ല എന്ന് കരുത്തി ഞാന്‍ ഒന്നുടെ ചോദിച്ചു
"എന്ത് പറ്റി...ഒരു വിഷമം പോലെ..."
അപ്പോള്‍ അദ്ധേഹം പറഞ്ഞു."ഒന്നും ഇല്ല മോനെ...ഒരു വല്ലായ്മ... എഴുനേല്‍ക്കുമ്പോള്‍ ഒരു ചെറിയ തലകറക്കം..."
"അമ്മാവന്റെ കൂടെ ആരും ഇല്ലേ?"
"ഉണ്ട് മകള് വീട്ടില്‍ വരെ പോയതാ...കുറച്ചു കഴിയുമ്പോള്‍ വരും...." അമ്മാവന്‍ പറഞ്ഞു.
രോഗ വിവരം ഒക്കെ സംസാരിച്ചു വന്നപ്പോ ഞാന്‍ ചോദിച്ചു "മകള്‍ എപ്പോ വരും ഒത്തിരി ദൂരെയാണോ വീട്?"
"ഏയ് ..ഒത്തിരി ദൂരെ ഒന്നും അല്ല... കൊടുമണ്‍- അങ്ങാടിക്കല്‍ ആന്നു.." ആ സ്ഥല പേര് കേട്ടപ്പോള്‍ M. രാജേഷ് ആണ് ആദ്യം മനസിലേക്ക് വന്നത്...
"കൊടുമണ്‍ ആണോ? കൊടുമണ്ണില്‍ രാജേഷിന്റെ വീടിന് അടുത്താണോ?"അമ്മാവന്‍ മനസിലാകാത്ത പോലെ എന്നെ നോക്കി ഞാന്‍ വീണ്ടും ചോദിച്ചു
" M. രാജേഷിനെ അറിയുമോ എന്നാണ് ചോദിച്ചത്.."
അത് കേട്ടതും അമ്മാവന്റെ മുഖഭാവം മാറി, ആ കണ്ണുകളിലേക്ക് ഒരു കടല്‍ ഇരമ്പി വരും പോലെ..ആ ശബ്ദം നന്നായി ഇടറി.. ആ ഇടറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു "രാജേഷിനെ അറിയുമോ?"
ഞാന്‍ പറഞ്ഞു "അറിയുമോ എന്ന് ചോദിച്ചാല്‍.....അറിയും.."
അമ്മാവന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു എന്നിട്ട് പറഞ്ഞു...
"രാജേഷ് എന്റെ കൊച്ചു മകന്‍ ആയിരുന്നു..."
എനിക്ക് താഴെ ഭൂമി പിളര്‍ന്നു പോകും പോലെ തോന്നി...ഞാന്‍ ഒരു നിമിഷം വല്ലാതെ ആയി പോയി..എന്ത് പറയണം എന്നറിയില്ല..ആശ്വാസ വാക്ക് പറയണോ..ഓര്‍മ്മിപിച്ചതിനു മാപ്പ് പറയണോ...ഒന്നും അറിയാന്‍ മേലത്ത വല്ലാത്ത ഒരു അവസ്ഥ...പിന്നെ എനിക്കവിടെ നില്ക്കാന്‍ തോന്നിയില്ല മനസിന് വല്ലാത്ത ഭാരം തോന്നി...കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞു "എന്നാ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം അമ്മാവാ..." അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങി...അപ്പൊ അമ്മാവന്‍ പറഞ്ഞു "രാജേഷിന്റെ അമ്മയാണ് എന്റെ മകള്‍..കുറച്ചു കഴിഞ്ഞു വരുമെന്ന് പറഞ്ഞില്ലേ...അത്..." അമ്മ വരുമ്പോള്‍ വരാം എന്ന് പറഞ്ഞു ഞാന്‍ പോയി.. ഉച്ചക്ക് ശേഷം അമ്മയെയും വല്യമ്മയെയും പരിചയപ്പെട്ടു. അടുത്ത ഒക്ടോബര്‍ 31 നു തീര്‍ച്ചയായും വീട്ടില്‍ വരണമെന്ന് പറഞ്ഞു. ചെല്ലുമെന്ന് ഞാന്‍ ഉറപ്പു കൊടുത്തു.. അടുത്ത ഒക്ടോബര്‍ 31 നു സജിഅണ്ണനും ഹരീഷ് ചേട്ടനും ഒപ്പം കൊടുമണ്ണില്‍ പോയി....അമ്മയുടെ കയ്യില്‍ നിന്നും ഒരു ഗ്ലാസ് പായസവും കുടിച്ചാണ് പോന്നത്.
ഓരോ ഒക്ടോബര്‍ 31 കടന്നു വരുമ്പോഴും ആ അമ്മാവന്റെയും അമ്മയുടെയും മുഖമാണ് മനസിലേക്ക് ആദ്യം വരുന്നത്. സ്വന്തം വയറ്റില്‍ പിറന്ന മകന് പകരമാകില്ലെങ്കിലും ഞങ്ങള്‍ ആയിരങ്ങള്‍ ഉണ്ട് അമ്മക്ക് താങ്ങായി....
സ്വന്തം ചോരകൊണ്ട് ചരിത്രത്തില്‍ ചാര്‍ത്തുന്ന അടയാളമാണ് രക്തസാക്ഷിത്വം.... ഞാന്‍ മറ്റുള്ളവന്റെ മുന്നില്‍ തലകുനിക്കാതിരിക്കാന്‍ എനിക്ക് മുന്നേ നിവര്‍ന്നു നിന്ന് മരണം വരിച്ചവര്‍...എന്റെ അഭിമാനത്തിനു വിലപറയാതെ ഇരിക്കാന്‍ സ്വന്തം ജീവന്‍ ബാലികൊടുത്തവര്‍.. നമുക്ക് മുന്നില്‍ ധീരമായി പൊരുതി മുന്നേറിയ പ്രിയ സഖാക്കള്‍.... സഖാവ് രാജേഷ്‌ന്റെ അനുസ്മരണദിനത്തില്‍ നമുക്ക് മുന്നേ നടന്നകന്ന എല്ലാ ധീരവിപ്ലവകാരികളുടേയും മുന്നില്‍ ശിരസു നമിക്കുന്നു.