ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ യാഥാനകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കണക്കു തീര്‍ത്തിടതാണ് നമ്മള്‍ തുടങ്ങിയത്. മുബൈയിലെ തെരുവുകളില്‍ അവകാശ സമര കാഹളം മുഴങ്ങി, അത്രയും നാള്‍ അടക്കി പിടിച്ച പ്രതിഷേധം അണപോട്ടിയോഴുകിയപ്പോള്‍ അതിനെ പ്രതിരോതിക്കാന്‍ കഴിയാതെ പല മാനേജുമെന്റുകളും മുട്ടുമടക്കി.. ആ സമരം ഡല്‍ഹിയിലേക്കും കല്‍കത്തയിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു...ഏറ്റവും വലിയ നഴ്സിംഗ് സമൂഹം ഉള്ള കേരളത്തിലും സമരത്തിന്‍റെ അലയൊലികള്‍ എത്തി.
ബീന ബേബി |
നഴ്സിംഗ് സമൂഹം പ്രതിരോധത്തിന്‍റെ ശബ്ദം ഉയര്‍ത്തി തുടങ്ങിയപ്പോഴാണ് നിറഞ്ഞ ചിരിയുമായി ഞങ്ങള്‍ക്കരികില്‍ വരുന്ന ഇകൂട്ടര്‍ അനുഭവിക്കുന്ന നരകയഥാനകളെ കുറിച്ച് പൊതു സമൂഹം കുറച്ചെങ്കിലും ബോധാവന്മാരയത് എന്നതാണ് സത്യം. കാരുണ്യത്തിന്റെയും സ്നേഹത്തിന്‍റെയും മോത്തകച്ചവടക്കാരായിരുന്ന പലരുടേയും തനി സ്വരൂപം കേരളം ഒരു ചെറിയ ഞെട്ടലോടെ കണ്ടു...വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള വര്‍ണശബള കരിബടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന പല വികൃത രൂപങ്ങളും മറനീക്കി പുറത്തുവന്നു.
മസില്‍ പവര്‍ കൊണ്ടും മണി പവര്‍ കൊണ്ടും സമരം പോളിക്കാനയിരുന്നു ആദ്യ ശ്രമം.. അത് നടക്കാതെ വന്നപ്പോള്‍ അവര്‍ അടുത്ത ആയുധവുമായി വന്നു.
വര്‍ഗീയതയുടെ വിഷം ചീറ്റി സമരം പോളിക്കാനായി പിന്നീടുള്ള ശ്രമം...അമൃതയില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ഹിന്ദു വിരുദ്ധര്‍ എന്ന് പ്രചരിപ്പിച്ചു...ലിറ്റില്‍ ഫ്ലവറില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ക്രിസ്ത്യന്‍ വിരുദ്ധരായി...അര നൂറ്റാണ്ടിനിപ്പുറവും വിമോചന സമരത്തിന്‍റെ ഓര്‍മകളും പേറി നടക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങള്‍ നമ്മളെ സഭാക്കെതിരെന്നും വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്ന് വരെ മുദ്രകുത്താന്‍ ശ്രമിച്ചു പൊതു സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. അങ്കമാലിയുടെ തെരുവില്‍ പാവപ്പെട്ട ഒന്നുമറിയാത്ത കുട്ടികളെ വരെ അണിനിരത്തി പ്രകടനത്തിനിറങ്ങിയ പാതിരിമാര്‍ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളെക്കാള്‍ ഉച്ചത്തില്‍ ചുറ്റിനും കൂക്ക് വിളികള്‍ ഉയര്‍ന്നപ്പോള്‍ സപ്തരായി.
ഒരിക്കലും സമരം ചെയ്യുകയോ ശമ്പളം കൂട്ടി കിട്ടണമെന്ന് സ്വപനത്തില്‍ പോലും ആലോചിക്കുകയോ ചെയ്യാത്ത ഡോക്ടര്‍മാരുടെ സംഘടനയായ I.M.A 'എസ്മ' (Essential Service Maintenance Act) യുടെ വാളുമായി നമുക്ക് നേരെ പാഞ്ഞടുത്തു...അതിനെയും നമ്മള്‍ നമ്മുടെ സംഘശക്തി കൊണ്ട് നേരിട്ടു...
കള്ള കണക്കുകള്‍ നിരത്തി നമ്മള്‍ പറയുന്നത് കളവാണെന്ന് സമര്‍ഥിക്കാന്‍ ചില മാനേജുമെന്റുകള്‍ നടത്തിയ ശ്രമവും വൃഥാവിലായി...ഏറ്റവും ഒടുവില്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നിരാഹാരം ഇരിക്കുന്നവരുടെ വിരിക്കടിയില്‍ കഴിക്കാന്‍ പഴം ഒളിപ്പിചിരിക്കുന്നു എന്ന തരത്തില്‍ നെറികെട്ട പ്രചാരണങ്ങളും നമ്മള്‍ കണ്ടു...ഏതോ ഒരു വിവരദോഷി ഫോട്ടോ ഷോപ്പില്‍ എഡിറ്റ് ചെയ്ത ചിത്രത്തിനു തെളിവ് സഹിതം നമ്മള്‍ ചുട്ട മറുപടി കൊടുത്തു.
( ഈ ചിത്രത്തിന് കടപ്പാട് സഖാവ് അനീഷ് പെരിങ്ങനാട്)
ജീവിക്കാന്‍ ആവശ്യമായ വേതനം, തൊഴില്‍ സുരക്ഷ എന്നീ ന്യായമായ ആവശ്യങ്ങളാണ് നമ്മള്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. 2009 ഡിസംബറില്‍ മുന്‍കാല പ്രാബല്യത്തോടെ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള ശമ്പളം നല്‍ക്കുന്ന എത്ര ആശുപത്രികള്‍ ഉണ്ട് കേരളത്തില്‍? E.S.I, P.F ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എത്ര മാനേജുമെന്റുകള്‍ കേരളത്തില്‍ ഉണ്ട്? അതൊക്കെ പോകട്ടെ നഴ്സുമാരെ ട്രയിനികളും താല്‍ക്കാലിക അടിസ്ഥാനത്തിലും എടുത്തു പണിയെടുപ്പിക്കുന്ന കാട്ടുനീതിയെ എങ്ങനെ ന്യയികരിക്കനാകും?
നമ്മള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമായത് കൊണ്ട് എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ പിന്നോട്ട് പോകരുത്... ആതി കാവ്യമായ മഹാഭാരതത്തില്‍ ധര്‍മ്മത്തിന്‍റെ സംതാപനത്തിനു നടന്ന കുരുഷേക്ത്ര യുദ്ധ ഭൂമിയില്‍ മുഴങ്ങി കേട്ട ഒരു മഹത് സന്ദേശമാണ് "യതോ ധര്‍മ്മ: തതോ ജയ"... എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്....നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത് നേരിന്‍റെ പക്ഷത് നിന്നാണ്... നമ്മുടെ മുദ്രാവക്യങ്ങള്‍ ഇടിമുഴക്കങ്ങളായി ഉയരട്ടെ..അത് ചൂഷക വര്‍ഗ്ഗത്തിന്റെ കോട്ട കൊത്തളങ്ങളെ പ്രകമ്പനം കൊള്ളികട്ടെ... അടിമത്തത്തിന്‍റെ കൈ ചങ്ങലകള്‍ പോട്ടിചെറിഞ്ഞു നമ്മള്‍ നേടിയ ഈ സഘശക്തിക്കു മുന്നില്‍ അതിക കാലം പിടിച്ചു നില്ക്കാന്‍ ആര്‍ക്കും കഴിയില്ല...ഇന്നീ സമര മുഖത്ത് വീറോടെ പൊരുതുന്ന സമരഭടന്മാരെ അന്തിമ വിജയം നിശ്ചയമായും നമുക്ക് തന്നെ ...അഭിവാദനങ്ങള്‍ ....
No comments:
Post a Comment