Tuesday 21 June 2011

ഒറ്റുകാരനും ഒറ്റുകൊടുക്കപ്പെട്ടവനും

 " ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു" (ഇയോബ് 1:6) 
      കഴിഞ്ഞ കുറച്ചു നാളുകളായി കേരള വിദ്യഭ്യാസ മേഖലയില്‍ നടക്കുന്ന പോര്‍വിളികള്‍ കാണുമ്പോള്‍ ഈ വചനമാണ് ഓര്‍മ്മവരുന്നത്. ദൈവപുത്രന്മാര്കിടയിലെ  സാത്താന്‍മാര്‍  ഇന്ന് സജീവമായിരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു, വിലപിക്കുന്നവന് ആശ്വാസവും, ദാഹിക്കുന്നവനു ജലവും, വിശക്കുന്നവന് ഭക്ഷണവും, വിദ്യാഭാസം ഇല്ലാത്തവന് വിദ്യാഭാസവും കൊടുക്കണം എന്ന  ആശയമാണ് അതിലുടെ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇന്ന് കുറെ മെഡിക്കല്‍ കോളേജ്കളും മറ്റു വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നുവച്ച് വിദ്യവിറ്റ് കാശുണ്ടാക്കുന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇങ്ങനെ ഉണ്ടാക്കുന്ന കാശ് കൊണ്ട് മണിമന്ദിരങ്ങള്‍ പണിത് ആഡംബരകാറുകളില്‍ കൊട്ടാരങ്ങളില്‍ നിന്നും കൊട്ടരങ്ങളിലെക് വിരുന്നിനു പോകുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍  ഒറ്റുകാരനും ഒറ്റുകൊടുക്കപ്പെട്ടവനും രണ്ടു വശത്തായി നില്‍കേണ്ടി വരുമ്പോള്‍ നിങ്ങളുടെ സ്ഥാനം തീര്‍ച്ചയായും ഒറ്റുകാരന് ഓപ്പമായിരിക്കും.   
                              ഒരുപക്ഷെ അന്നത്തെ സാഹചര്യത്തില്‍ ക്രിസ്തു വിചാരിച്ചിരുനെങ്ങില്‍ ആ സാമുഹിക വ്യവസ്ഥയെ തകിടം മറിക്കാന്‍ കഴിയുമായിരുന്നു, ദൈവീകമെങ്കില്‍ അങ്ങനെ അല്ല മനുഷികമെങ്കില്‍ അങ്ങനെ; ഗലീലി കടപ്പുറത്തും, ഗിരി പ്രഭാഷണം നടന്നപ്പോഴും, ഒശാനയിലും എന്തിനു അവന്‍ കടന്നു ചെന്നിടത് എല്ലാം അവനെ അനുഗമിച്ച ജനകൂട്ടത്തെ നമ്മള്‍ കണ്ടതാണ്, എന്നിട്ടും അതിനു മുതിരാതെ അന്നത്തെ നിയമത്തിനു വിധേയമയികൊണ്ട്ക്രിസ്തു  നല്‍കിയ വലിയ സന്ദേശം എന്ത് കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല? എന്തുകൊണ്ട് അതില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇന്നത്തെ  നേതൃത്വം സാമുഹിക നീതിക്ക് ശ്രമിക്കുന്നില്ല? ദൈവപുത്രനെങ്കിലും  കാലിതൊഴുത്ത് പിറവിക്ക് തിരഞ്ഞെടുത്ത ക്രിസ്തുവിനെ നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു, മനുഷ്യ സ്നേഹം പ്രചരിപ്പിക്കാന്‍ മുക്കുവരെയും, ചുങ്കക്കാരെയും തിരഞ്ഞെടുത്ത ക്രിസ്തുവിനെ നമ്മള്‍ കാണാതെ പോകുന്നു, സുവിശേഷം പ്രസങ്ങിക്കാന്‍ ഒരു മണിമേടയിലും കടന്നു ചെല്ലാതെ സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഒരു ക്രിസ്തുവിനെ നമ്മള്‍ അറിയാതെ പോകുന്നു, 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്ന് ജനക്കൂട്ടത്തിനു മുന്നില്‍ നിന്ന്  നെഞ്ചുറപ്പോടെ പറഞ്ഞ മനുഷ്യസ്നേഹിയായ  ക്രിസ്തുവിനെ കുറിച്ച് ആരും പറയുന്നില്ല. ചാട്ടവാറിനു അടിച്ചു,തലയില്‍ മുള്‍കിരീടം ചാര്‍ത്തി ഗോഗുല്‍ത്ത മലയില്‍ കുരിശില്‍ തുക്കപ്പെട്ട്‌ അവസാന തുള്ളി രക്തവും വാര്‍ന്നു പോകുമ്പോഴും 'ദൈവമേ ഇവരോട് ക്ഷമികേണമേ എന്ന് പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെ സഹിഷ്ണുതയുടെ ലക്ഷത്തില്‍ ഒരു അംശം എങ്കിലും ഇന്നത്തെ ഇടയലേഖനകാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.....

2 comments:

  1. ആദര്‍ശ് വളരെ ഒരു നല്ല ലേഖനം(ഇതിനു അങ്ങനെ ഒരു പേര് കൊടുക്കാമോ എന്നറിയില്ല,കാരണം ഇന്നത്തെ ഈ കാട്ടാള ഇടയ നീതിക്കെതിരെപ്രതികരിക്കേണ്ട ഒരു സമൂഹത്തിന്റെ ശബ്ദം) ഇടയന്മ്മാരെ മാറ്റിവച്ചു കുഞ്ഞാടുകള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,ഇവരുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ശരിക്കും ഈ കൊച്ചു കേരളത്തിന്‌ അറിവിന്‍റെ വെളിച്ചം പകര്‍ന്നു കടന്നു പോയ നമ്മുടെ പഴയ പാതിരിമാരും,സഭയും ശരിക്കും വേദനിക്കുന്നുണ്ടാകും ....അവര്‍ ക്രിസ്തുവിനെ പരിചയപെടുത്തിയത് ആദ്യം അറിവില്ലാത്തവരെ അറിവുള്ളവരാക്കിയായിരുന്നു,ഇന്നത്തെ ഇടയന്മാര്‍ വിദ്യ തേടി വരുന്നവരെ ശരിക്ക്‌ പിഴിയാനും ഊറ്റാനും പഠിച്ചിരിക്കുന്നു,ഈ പണത്തിന്‍റെ പിന്നാലെ ഉള്ള സഭയുടെ ഓട്ടം എവിടേക്കാണോ ആവോ?

    ReplyDelete
  2. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന ലേഖനം...

    ReplyDelete