ഒരു വര്‍ഷത്തോളം അമൃത ആശുപത്രിയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദിവസമായ അമൃതയില്‍ നടക്കുന്ന സമരം ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും സ്വപനം കണ്ട ഒന്നാണ്... ഈ സമരവുമായി മുന്നോട്ടു വന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കേവലം ശമ്പളവര്‍ധനയില്‍ ഉപരി അവിടെന്നിന്നും ഉയരുന്നത് കാലങ്ങളായി അവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന മാനസിക പീഡനങ്ങല്‍ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ്... മനസ്സില്‍ ആണ്ടു കൂടിയ പ്രതിഷേധത്തിന്റെ പ്രതിഫലനം. ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍.
അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രകോപനപരമായ ഒരു നടപടിയാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം U.N.A എന്നൊരു സംഘടന അമൃതയില്‍ അവരുടെ യൂനിറ്റ് തുടങ്ങി ശമ്പള വര്‍ധനയും അനുബന്ധ ആവശ്യങ്ങളും ഉന്നയിച്ചു കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സമരത്തിനു നോട്ടിസ് കൊടുത്തു, എന്നാല്‍ നോട്ടിസ് കൊടുത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടാണ് മാനേജുമെന്റ്റ് അതിനോട് പ്രതികരിച്ചത്. ഈ തിരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട U.N.A സംസ്ഥാന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു വരുത്തിയിട്ട് കാണിച്ച പോക്രിത്തരത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ അമൃത ആശുപത്രി അനുഭിക്കുന്നത്. ഇരുപതോളം ആളുകള്‍ ആ ചെറുപ്പക്കാരെ തല്ലിചതച്ചു, തലക്കും കാലിനും ദേഹമാസകലവും പരിക്ക് പറ്റി അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇത്തരം ക്രിമിനലുകളെ ഒരു ആശുപത്രിക്കുള്ളില്‍ എന്തിനാണ് വച്ചുപോറിപ്പിക്കുന്നത് എന്ന് മാനേ ജുമെന്റ്റ് വ്യക്തമാക്കണം, അതോടൊപ്പം ഈ ആക്രമണത്തിനു നേതൃത്വം കൊടുത്തവരെയും അതിനു നിര്‍ദേശം കൊടുതവരെയും, അത് ഏതു കൊമ്പത്തെ സ്വാമി ആയാലും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഇടപെടണം. വിളിച്ചു വരുത്തി ആക്രമിക്കുന്ന മൂന്നാം തരം തെരുവ് ഗുണ്ടകളുടെ സ്ഥിതിയിലേക്ക് അമൃത മാനേജുമെന്റ്റ് തരംതാഴാന്‍ പാടില്ലായിരുന്നു. പിന്നെ 'ചാണകകുഴിയില്‍ നിന്നും ശര്‍ക്കരപാനി പ്രതിഷിക്കാന്‍ കഴിയില്ലലോ..!' അത് കൊണ്ട് അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ചിലവാക്കി മൂന്ന് നാലു വര്‍ഷം കുത്തിയിരുന്നു പഠിച്ചുഒരു ഡിഗ്രിയോ ഡിപ്ലോമയോ നേടി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്നത് 3000 അല്ലെങ്കില്‍ 4000 രൂപ. പലരും ലോണ്‍ എടുത്താണ് പഠിക്കുന്നത് അത് തിരിച്ചടക്കാന്‍ ഉള്ളത് പോലും ജോലിയില്‍ നിന്നും ലഭിക്കുന്നില്ലെങ്കില്‍ ആ ജോലികൊണ്ട് എന്ത് കാര്യം? അതിലെല്ലാം ഉപരിയായി ഒരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒരു ജോബ് സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം, എന്‍റെ അനുഭവത്തില്‍ ഒരു വര്‍ഷത്തെ എന്‍റെ ജോലിക്കിടയില്‍ അങ്ങനെ ഒന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ദിവസവും ജോലിക്ക് കയറുന്നതിനു മുന്‍പ് ഉള്ളില്‍ തീയാണ് കാരണം അത്രയ്ക്കാണ് അവിടെയുള്ള ജോബ് സ്‌ട്രെസ്. നമ്മുടെ കുറ്റം കണ്ടു പിടിക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്, എല്ലാരേം അല്ല ഞാന്‍ ഉദ്ദേശിച്ചത് പക്ഷെ ചിലര്‍, അവരുടെ ചിലപ്പോഴത്തെ സംസാരവും പ്രവര്‍ത്തിയും കാണുമ്പോള്‍ ഇവര്‍ക്ക് നഴ്സിങ്ങില്‍ ആണോ അതോ ആളുകളെ വെറുപ്പികുന്നത്തിലാണോ വിദ്യാഭ്യാസം ലഭിച്ചത് എന്ന് തോന്നി പോകും.
അമൃതയിലെ മറ്റു ജോലിക്കാരുടെ കാര്യം പറയുകയും വേണ്ട.. സെക്യൂരിറ്റി ജീവനക്കാരുടെ നിപ്പും ഭാവവും ഒക്കെ കണ്ടാല്‍ അവര് വല്ല അതിര്‍ത്തിയിലും കാവല് നില്‍ക്കുവാണോ എന്ന് തോന്നും. അവിടത്തെ സ്റ്റാഫ് ആണെങ്കില്‍ പോലും എന്തെങ്കിലും ആവശ്യത്തിനു അകത്തു പോകാന്‍ വാതിലില്‍ ചെല്ലുമ്പോള്‍ നമ്മളോടുള്ള പെരുമാറ്റവും കണ്ടാല്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന വല്ല പാക്കിസ്ഥാന്‍ തീവ്രവാദിയും ആണോ നമ്മള്‍ എന്ന് പോലും സംശയിച്ചു പോകും. രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെയാണ് നൈറ്റ് ഡ്യൂട്ടി, അതും ഒരു പോളകണ്ണടക്കാന്‍ പറ്റില്ല ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒരു 9 മണി കഴിയും അതും കഴിഞ്ഞു വല്ലതും കഴിക്കാന്‍ കാന്റീനില്‍ ചെന്നാല്‍ ചിലപ്പോ ദേക്ഷ്യം വരും കാന്റീന്‍ ജീവനക്കാരുടെ പെരുമാറ്റം അതുപോലെയാണ്. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല അവിടെ ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അതിനെ കുറിച്ചെല്ലാം വളരെ വ്യക്തമായ ധാരണയുണ്ട്.
1200 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി, 400 രൂപയാണ് ഏറ്റവും കുറവ് ദിവസ വാടക പിന്നെ ഭക്ഷണത്തിനും മരുന്നിനും 'സേവന'ത്തിനും തുടങ്ങി മുക്കുന്നതിനും മൂളുന്നതിനും വരെ കാശ്, പക്ഷെ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം പൈസ ഇല്ല. പിന്നെ മെഡിസിനും മറ്റു അനുബന്ധ കോഴ്സുകള്‍ക്കും വാങ്ങുന്ന കൊഴക്ക് കൈയും കണക്കുമില്ല.. M.D (Radiology) കോഴ്സിനു 'ഒരു കോടി' രൂപ ഡോണേഷന്‍ കൊടുത്ത ആളെ എനിക്കറിയാം. ഇത്രേം ഒക്കെ പിഴിഞ്ഞുണ്ടാക്കിട്ടു ആതുര സേവനമാണ് പോലും...so called charity in Amrita Hospital is a stupidity....
എവിടെനിന്നാണ് ഈ മഹത്തായ വ്യവസായ സംരഭത്തിന്റെ തുടക്കം, എന്താണ് ഇതിനെല്ലാം ഉള്ള മൂലധനം...ഉത്തരം വളരെ ലളിതമാണ് മനുഷ്യന്റെ വിശ്വാസങ്ങളെ അതി വിധക്തമായി ചൂഷണം ചെയ്താണ് ഇതെല്ലം ഉണ്ടാക്കിയത്. ഇത്തരം കപട സന്യാസിമാരെ സമൂഹം തിരിച്ചറിയണം ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കഴിയണം. "Men or women at or beyond the age of fifty years old or by young monks who wish to renounce worldly and materialistic pursuits and instead dedicate their entire life towards spiritual pursuits" എന്നാണ് സന്യാസത്തിനു
വിക്കിപീടിയ നല്‍ക്കുന്ന അര്‍ഥം. ആദിശങ്കരനും, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും തുടങ്ങി ജീവിതം സമൂഹനന്മ എന്ന മഹത്തായ ഒരു ലക്ഷ്യത്തിനു മാറ്റി വച്ച അനേകം സന്യാസിമാര്‍ നമുക്കുണ്ട്. അവരുടെയെല്ലാം മഹത്തായ ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യനെ കച്ചവട കണ്ണോടെ മാത്രം നോക്കുന്ന സന്യാസ മഠങ്ങള്‍ക്കും , ബെന്‍സ് കാറില്‍ വരുന്ന ഇത്തരം പുതിയ കാല ദൈവങ്ങള്‍ക്കും എന്ത് പ്രസക്തിയാണ് ഉള്ളത്.
സമരത്തിനു എല്ലാവിധ ആശംസകളും നേരുന്നു "നമ: ശിവായ"
(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി പത്രം, പത്രത്തോടൊപ്പം സംസ്ക്കാരവും വളര്‍ത്തുന്ന കൂട്ടരാണ് എന്നത് ശ്രദ്ധേയം)