നവോദയ ജീവിതം ഒത്തിരി ഓര്‍മ്മകള്‍ തന്നിട്ടുണ്ട് അത്തരത്തില്‍ ഒന്നാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എനിക്ക് കണക്കും കെമിസ്ട്രിയും പോലെതന്നെ ആയിരുന്നു ഇംഗ്ലീഷ് സ്പെല്ലിങ്ങും...പഠിക്കുന്ന കാലത്ത് മുഴുവന്‍ ഇവര് മുന്നുപേരും ഒരു തരത്തില്‍ അല്ലെങ്ങില്‍ മറ്റൊരു തരത്തില്‍ എനിക്കിട്ടു പണിതു കൊണ്ടേ ഇരുന്നു... പഠിക്കുന്നതെ ഇഷ്ട്ടം അല്ലാത്ത എനിക്ക് കാണാതെ പഠിക്കുന്നതിനെ കുറിച്ച് ആലോചികുന്നത് പോലും ഇഷ്ട്ടം അല്ലായിരുന്നു, അതുകൊണ്ട് തന്നെ മുഷിപ്പിക്കുന്ന ഗണിതശാസ്ത്ര സമവാക്യങ്ങള്‍ക്ക് മുന്നിലും മടുപ്പിക്കുന്ന കെമിസ്ട്രി ഫോര്‍മുലകള്‍ക്കും മുന്നിലും ഞാന്‍ തോറ്റു കൊടുത്തിട്ടേ ഒള്ളു...ചാക്കോ മാഷിന്റെ ചോദ്യത്തിന് മുന്നില്‍ "ബ..ബ..ബ.." എന്ന് ഉത്തരം പറയുന്ന തോമസ് ചാക്കോയെ പോലെ എത്ര എത്ര അനുഭവങ്ങള്‍....എന്റെ കാര്യത്തില്‍ ഈ "ബ..ബ..ബ.."ക്ക് കണക്കെന്നോ, കെമിസ്ട്രി എന്നോ, ഇംഗ്ലീഷ് എന്നോ, ഹിന്ദി എന്നോ, ഫിസിക്സ് എന്നോ,ബയോളജി എന്നോ ഒരു വ്യത്യാസവും ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം...ആരു ചോദിക്കുന്ന ചോദ്യത്തിനും അത് തന്നെ ഉത്തരം. ഇപ്പൊ ഞാന്‍ പറഞ്ഞു വന്നത് എന്റെ ഇംഗ്ലീഷ് ഭാഷ ജ്ഞാനത്തെ കുറിച്ചാണ്, കണക്കും കെമിസ്ട്രിയും പിന്നീട് ഒരു അവസരത്തില്‍ പറയാം. എന്റെ ഓര്‍മ ശെരിയാണെങ്കില്‍ ഒന്‍പതില്‍ പഠിക്കുന്ന സമയം...ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഏവര്‍ക്കും പ്രിയങ്കരനായ രമേശ് സര്‍. എല്ലാ മാസവും നടക്കുന്ന യുണിറ്റ് ടെസ്റ്റ്‌ന്റെ ഇംഗ്ലീഷ് പരിഷക്കു ഒരു ചോദ്യം ഇതായിരുന്നു "WRITE A LETTER TO YOUR FRIEND INVITING HIM TO YOUR HOME FOR AN EXCURSION" ഈ ചോദ്യത്തിന് ഉത്തരമായി ഞാന്‍ എഴുതിയ എഴുത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ എന്റെ ഓര്‍മയില്‍ ഇന്നും ചികഞ്ഞെടുത്തു ചുവടെ ചേര്‍ക്കുന്നു...
Dear Ramu,
Hope you are fine. I am writing this letter to invite you to my home for an excursion . As we have vacation from 1st May you can come to my home on 5th May and we will go for an excursion. You remember, you told me to plan an excursion with our friends, and it is the time for that. I already send letters to Chikku, Mikku and Tinkku. I believe this excursion will be an unforgettable moment in our life. I am planning our excursion in Munnar one of the famous tourist place in Kerala. Please inform me if you have any problems to go for an excursion. Expecting your replay and suggestions for the places of excursion.
with love
Rajan
കാത്തിരിപ്പിനു ഒടുവില്‍ രമേശ് സര്‍ പേപ്പറുമായി വന്നു. എന്റ്റെ പേപ്പര്‍ കൈയില്‍ എടുത്തു പിടിച്ചു സര്‍ ചിരിക്കാന്‍ തുടങ്ങി...ആര്‍ക്കും ഒന്നും മനസിലായില്ല. കുറച്ചു നേരം നിര്‍ത്താതെ ചിരിച്ചിട്ട് സര്‍ ആ ലെറ്റര്‍ വായിക്കാന്‍ തുടങ്ങി...ആദ്യത്തെ രണ്ടു വരി വായിച്ചപ്പോള്‍ തന്നെ ക്ലാസ്സു മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി പിന്നെയും രണ്ടു വരി വായിച്ചപ്പോള്‍ ചിരി അടക്കാന്‍ എനിക്കും കഴിഞ്ഞില്ല....കാരണം 'EXCURSION' നു പകരം ഞാന്‍ എഴുതിയത് 'EXCRETION' എന്നായിരുന്നു.